Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊല:...

പെരിയ ഇരട്ടക്കൊല: അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
പെരിയ ഇരട്ടക്കൊല: അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു
cancel

കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്​ ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടു ത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണസംഘത്തലവൻ ഡിവൈ.എസ്​.പി പി. എം. പ്രദീപി​​െൻറ നേതൃത്വത്തിലാണ്​ ​േഹാസ്​ദുർഗ്​ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ (രണ്ട് ​) കുറ്റപത്രം സമർപ്പിച്ചത്​. ഒന്നാം പ്രതി എ. പീതാംബരൻ അറസ്​റ്റിലായി 90 ദിവസം തികഞ്ഞ തിങ്കളാഴ്​ചയാണ്​ കുറ്റപത്ര ം സമർപ്പിച്ചത്​.

കുറ്റപത്രം സമർപ്പിക്കുന്നതി​നു മുന്നോടിയായി പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളുള്‍പ്പെടെയുള്ള തെളിവുകള്‍ ശനിയാഴ്ച അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ ഒന്നാം പ്രതി എ. പീതാംബരൻ ഫെബ്രുവരി 19 നാണ്​ അറസ്​റ്റിലായത്​. ഫെബ്രുവരി 17ന് രാത്രിയാണ് കല്യോ​െട്ട യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.

പീതാംബരന്‍ ആസൂത്രണംചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ച്​ കണ്ടെത്തല്‍. രാഷ്​ട്രീയക്കാർ ഉള്‍പ്പെട്ട കൊലപാതകമാണിതെന്നും കൊലപാതക കാരണം വ്യക്തിവിരോധമാണെന്നും ​കുറ്റപത്രത്തിലുണ്ട്​. പ്രതിപ്പട്ടികയിലുള്ളവരില്‍ ഒന്നു മുതല്‍ എട്ടുവരെയുള്ളവർ കൊലപാതകത്തില്‍ നേരിട്ട്​ പങ്കെടുത്തവരും ഒമ്പതു മുതല്‍ 11വരെ പ്രതികള്‍ സഹായങ്ങള്‍ ചെയ്തവരുമാണെന്നാണ് കുറ്റപത്രം പറയുന്നത്​. പ്രതികളെ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും സഹായിച്ചവരെന്ന് കണ്ടെത്തിയാണ് 12 മുതല്‍ 14വരെ പ്രതികളെ കേസിൽ ഉൾപ്പെടുത്തിയത്​. ആയിരത്തോളം പേജുവരുന്ന കുറ്റപത്രം തിങ്കളാഴ്​ച രാവിലെ 9.30ഒാടെയാണ്​ അന്വേഷണസംഘം സമർപ്പിച്ചത്​.

സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരനാണ്​ ഒന്നാം പ്രതി. സജി സി. ജോർജ്​, കെ.എം. സുരേഷ്​, കെ. അനിൽ കുമാർ എന്ന അമ്പു, ഗിജിൻ, ശ്രീരാഗ്​ എന്ന കുട്ടു, അശ്വിൻ എന്ന അപ്പു, എ. സുബീഷ്​, എ. മുരളി, രഞ്​ജിത്ത്​, പ്രദീപൻ എന്ന കുട്ടൻ, ആലക്കോട്​ മണി, എൻ. ബാലകൃഷ്​ണൻ, കെ. മണികണ്​ഠൻ എന്നിവരാണ്​ രണ്ടു മുതൽ 14വരെ പ്രതികൾ.

ആലക്കോട്​ മണി, എൻ. ബാലകൃഷ്​ണൻ, കെ. മണികണ്​ഠൻ എന്നിവർ​ കോടതിജാമ്യത്തിലാണ്​. 229 സാക്ഷികളാണ്​ കേസിലുള്ളത്​. 105 തൊണ്ടിമുതലുകളും അമ്പതോളം രേഖകളും 12 വാഹനങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്​. അറസ്​റ്റ്​ നടത്തി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നാല്‍ പ്രതികൾക്ക്​ ജാമ്യം നല്‍കാമെന്ന് വ്യവസ്ഥയുണ്ട്. ഇത് തടയാനാണ് തിങ്കളാഴ്​ചതന്നെ കുറ്റപത്രം സമര്‍പ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscharge sheetperiya murder
News Summary - Periya Twin Murder - Kerala News
Next Story