Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊലപാതകം:...

പെരിയ ഇരട്ടക്കൊലപാതകം: പീതാംബരനെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border
peethambaran-in-court
cancel

കാസര്‍കോട്: പെരിയയിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ കോടതി ഏഴ്​ ദിവസത്തെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. തെളിവെടുപ്പിന്​ ശേഷം വൈകുന്നേരത്തോടെയാണ്​ പീതാംബരനെ കാഞ്ഞങ്ങാട്​ ഹ ോസ്​ദുർഗ്​ ജുഡീഷ്യൽ ഒന്നാം ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കിയത്​. കൊലയുടെ ഉത്തരവാദിത്തം പൂർണമാ യും പീതാംബരൻ ഏറ്റെടുത്തിരുന്നു.

കൊലക്ക്​ പിന്നിൽ പ്രവർത്തിച്ചത്​ സി.പി.എം പ്രവർത്തകർ തന്നെയാണെന്നും പെരിയയിലുണ്ടാലത്​ സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നും പൊലീസ്​ റിപ്പോർട്ടിൽ പറയുന്നു. പീതാംബരനെയും കൊണ്ട് പൊലീസ് രാവിലെ തെളിവെടുപ്പ്​ നടത്തിയിരുന്നു. ഇതിനിടെ കൊലക്കുപയോഗിച്ച ഇരുമ്പ്​ ദണ്ഡുകളും വാളുകളുമുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തുകയും ചെയ്​തു. കൊലക്ക്​ ശേഷം അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചതായിരുന്നു ആയുധങ്ങൾ.

തെളിവെടുപ്പിനിടെ പീതാംബരനു നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമവും ഉണ്ടായി. ഇത്​ നേരിയ സംഘർഷത്തിനിടയാക്കി. കൊലപാതകത്തി​​​​െൻറ ഉത്തരവാദിത്തം പീതാംബരന്‍ ഏറ്റെടുക്കുകയും ക്വട്ടേഷന്‍ സംഘത്തിന് പങ്കില്ലെന്ന് മൊഴി നല്‍കുകയും ചെയ്​തിരുന്നു. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtkasarkode murderPeethambaranperiya murderKerala News
News Summary - periya murder; peethambaran in police custody -kerala news
Next Story