Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊല:...

പെരിയ ഇരട്ടക്കൊല: ക്രൈം ബ്രാഞ്ച് കേസ് ഡയറി കൈമാറുന്നില്ലെന്ന് സി.ബി.ഐ

text_fields
bookmark_border
പെരിയ ഇരട്ടക്കൊല: ക്രൈം ബ്രാഞ്ച് കേസ് ഡയറി കൈമാറുന്നില്ലെന്ന് സി.ബി.ഐ
cancel

ര​ണ്ട്​ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​സ്​ ഡ​യ​റി​യും അ​നു​ ബ​ന്ധ​രേ​ഖ​ക​ളും ക്രൈം​ബ്രാ​ഞ്ച്​ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്ന്​ സി.​ബി.​ഐ. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത്​ നാ​ലു​ മാ​സ​ത്തി​നു​ശേ​ഷം എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ ന​ൽ​കി​യ ത​ൽ​സ്​​ഥി​തി റി​പ്പോ​ർ​ട്ടി​ലാ​ണ്​ സി.​ബി.​ഐ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റി​ലെ ഡി.​എ​സ്.​പി ടി.​പി. അ​ന​ന്ത​കൃ​ഷ്​​ണ​നാ​ണ്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്. എ​ഫ്.​ഐ.​ആ​ർ, കു​റ്റ​പ​ത്രം, സാ​ക്ഷി​ക​ളു​ടെ പ​ട്ടി​ക, രേ​ഖ​ക​ൾ, തൊ​ണ്ടി​ക​ൾ തു​ട​ങ്ങി​യ​വ കാ​സ​ർ​കോ​ട്​ ​ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ​നി​ന്ന്​ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ലേ​ക്ക്​ നേ​ര​ത്തേ അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ​ത്തി​​െൻറ കേ​സ്​ ഡ​യ​റി, ശേ​ഖ​രി​ച്ച തെ​ളി​വു​ക​ൾ, രേ​ഖ​ക​ൾ, സാ​ക്ഷി​മൊ​ഴി​ക​ൾ എ​ന്നി​വ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ്​ സി.​ബി.​ഐ​യു​ടെ ആ​രോ​പ​ണം.

ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം നേ​ര​ത്തേ​ത​ന്നെ പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച്​ സി.​ബി.​ഐ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട ശ​ര​ത്​ ലാ​ലി​​െൻറ​യും കൃ​പേ​ഷി​​െൻറ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച്​ പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ കെ. ​ശ്രീ​കു​മാ​റി​​െൻറ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സി.​ബി.​ഐ പ​റ​യു​ന്നു.

എ​ല്ലാ പ്ര​തി​ക​ളു​ടെ​യും സം​ശ​യി​ക്കു​ന്ന​വ​രു​ടെ​യും അ​ട​ക്കം 34 പേ​രു​ടെ ഫോ​ൺ കാ​ൾ വി​ശ​ദാം​ശ​ങ്ങ​ളും ശേ​ഖ​രി​ച്ചു. എ​ന്നാ​ൽ, 2019 ഒ​ക്​​ടോ​ബ​റി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റു​ക​യും ​ൈ​ക്രം​ബ്രാ​ഞ്ചി​​െൻറ കു​റ്റ​പ​ത്രം അ​സാ​ധു​വാ​ക്കു​ക​യും ചെ​യ്​​ത സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വ്​ ചോ​ദ്യം​ചെ​യ്​​താ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്. ഈ ​ഹ​ര​ജി കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

2019 ഫെ​ബ്രു​വ​രി 17നാ​ണ്​ കാ​സ​ര്‍കോ​ട്​ പു​ല്ലൂ​ര്‍ പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലി​യോ​ട്ടു​െ​വ​ച്ച്​ ശ​ര​ത് ലാ​ലി​നും കൃ​പേ​ഷി​നും അ​ക്ര​മി​സം​ഘ​ത്തി​​െൻറ വെ​ട്ടേ​റ്റ​ത്. കൃ​പേ​ഷ് സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചി​രു​ന്നു. പീ​താം​ബ​ര​ന്‍, സ​ജി സി. ​ജോ​ര്‍ജ്, സു​രേ​ഷ്, അ​നി​ല്‍ കു​മാ​ര്‍, ഗി​ജി​ന്‍, ശ്രീ​രാ​ഗ്, അ​ശ്വി​ന്‍, സു​ബീ​ഷ്, മു​ര​ളി, ര​ഞ്ജി​ത്ത്, പ്ര​ദീ​പ​ന്‍, മ​ണി​ക​ണ്ഠ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍, ബി. ​മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ്​ ക്രൈം​ബ്രാ​ഞ്ചി​​െൻറ കു​റ്റ​പ​ത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:periya murderKerala News
Next Story