Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ...

പെരിയ ഇരട്ടക്കൊലക്കേസ്​: രണ്ട്​ സി.പി.എം നേതാക്കൾ അറസ്റ്റിൽ

text_fields
bookmark_border
പെരിയ ഇരട്ടക്കൊലക്കേസ്​: രണ്ട്​ സി.പി.എം നേതാക്കൾ അറസ്റ്റിൽ
cancel
camera_alt?????????????????? ??. ???????????????, ???. ???????????????

കാഞ്ഞങ്ങാട്​​: പെരിയ കല്യോട്ട്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരായ കൃ​േപഷ്​, ശരത്​ലാൽ എന്നിവരെ കൊലപ്പെടുത്ത ിയ കേസിൽ സി.പി.എം ഏരിയ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും അറസ്​റ്റിൽ. ഉദുമ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി യംഗവും സംസ്​ഥാന യുവജന ക്ഷേമബോർഡ്​ അംഗവുമായ കെ. മണികണ്​ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്​ണൻ എന്നിവരാണ്​ അറസ്​റ്റിലായത്​. ​തെളിവു നശിപ്പിക്കൽ, പ്രതികൾക്ക്​ ഒളിവിൽ താമസിക്കാൻ അഭയം നൽകൽ എന്നിവയാണ്​ മണികണ്ഠനെതിരെ ചു മത്തിയ കുറ്റം. പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ചുവെന്നതാണ്​ ബാലകൃഷ്​ണനെതി​െര ചുമത്തിയത്. ചൊവ്വാഴ്​ച രാവി ലെയാണ്​ ഇരുവരുടെയും അറസ്​റ്റ്​ രേഖപ്പെടുത്തിയത്​.

തിങ്കളാഴ്​ച രാവിലെ മുതൽ ക്രൈം ബ്രാഞ്ച്​ സംഘം ഇരുവരെയു ം ചോദ്യം ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്​ഥനായ ഡിവൈ.എസ്​.പി പി.എം. പ്രദീപ്​ ചൊവ്വാഴ്​ച രാവിലെ അറസ്​റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. ഹോസ്​ദുർഗ്​ ജുഡീഷ്യൽ ഒന്നാം​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കിയ പ്രത ികൾക്ക്​ 25000 രൂപയുടെയും രണ്ട്​ വ്യക്​തികളുടെയും ജാമ്യത്തിലും അന്വേഷണ ഉദ്യോഗസ്​ഥർക്ക്​ മുന്നിൽ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന നിബന്ധനയോടെയും മജിസ്​ട്രേറ്റ്​ വിദ്യാധരൻ ജാമ്യം അനുവദിച്ചു.

2019 ഫെബ്രുവരി 17ന്​ രാത്രി 7.45നാണ്​ കല്യോട്ട്​ കൂരാങ്കര റോഡിൽ​െവച്ച്​ കൃ​േപഷും ശരത്​ലാലും കൊലചെയ്യപ്പെട്ടത്​. റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി പീതാംബര​​​െൻറ നേതൃത്വത്തിൽ കൃത്യം നിർവഹിച്ച പ്രതികൾ സി.പി.എമ്മി​​​െൻറ ഉദുമ ഏരിയ കമ്മിറ്റിക്കു കീഴിൽ വരുന്ന വെളുത്തോളിയിലെ ആളൊഴിഞ്ഞ സ്​ഥലത്ത്​ അഭയം തേടിയെന്നാണ്​ ക്രൈം ബ്രാഞ്ച്​ ​ൈഹകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്​. പ്രതികൾ ഫോൺ ചെയ്​തതി​​​െൻറ അടിസ്​ഥാനത്തിൽ ബാലകൃഷ്​ണൻ, ഏരിയ സെക്രട്ടറി മണികണ്​ഠൻ എന്നിവർ സ്​ഥലത്തെത്തി. മണികണ്​ഠൻ വേറെ ആളെ വിളിച്ച്​ ഉപദേശം തേടിയ ശേഷം പ്രതികളോട്​ വസ്​ത്രം മാറാനും നശിപ്പിക്കാനും നിർദേശം നൽകി.

ഒന്നാം പ്രതി പീതാംബരൻ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി ശ്രീരാഗ്​, ഏഴാം പ്രതി അശ്വിൻ എന്നിവ​രെ മണികണ്​​ഠ​​​െൻറ നി​ർദേശ പ്രകാരം ഉദുമയിലെ സി.പി.എം ഒാഫിസിൽ താമസിപ്പിച്ചു. വെളുത്തോളിയിലെ പാർട്ടി പ്രവർത്തകൻ മണിയാണ്​ ഇവരെ പാർട്ടി ഒാഫിസിലേക്ക്​ കൊണ്ടുപോയത്​. പ്രതി സുബീഷ്​ ഒഴികെയുള്ള മറ്റു പ്രതികൾ മണിയുടെ വീട്ടിൽ താമസിച്ചു. സുബീഷ്​ പിന്നീട്​ വിദേശത്തുപോയി. മണി ഇപ്പോഴും പ്രതിസ്​ഥാനത്തില്ല. 14 പ്രതികളുള്ള കേസിൽ 13 പേർ അറസ്​റ്റിലാണ്​. മൂന്നുപേർ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്​. മണികണ്​ഠനെ ക്രൈംബ്രാഞ്ച്​ നിരവധി തവണ ചോദ്യം ചെയ്​തിരുന്നു. ത​​​െൻറ പുതിയ വീടി​​​െൻറ ഗൃഹപ്രവേശ ചടങ്ങിന്​ സദ്യയൊരുക്കാൻ പാചകക്കാരനെ ക്ഷണിക്കുന്നതിന്​ പെരിയ കൂടാനം പോയി വെളുത്തോളി വഴി വരുകയായിരുന്നുവെന്നാണ്​ മണികണ്​ഠൻ നൽകിയ മൊഴി.


അറസ്​റ്റ്​ യു.ഡി.എഫി​​​െൻറ രാഷ്​ട്രീയ ഗൂഢാലോചന -മണികണ്​ഠൻ
കാഞ്ഞങ്ങാട്​: യു.ഡി.എഫി​​​െൻറ രാഷ്​ട്രീയ ഗൂഢാലോചനക്കനുസരിച്ച്​ ചില പൊലീസ്​ ഉദ്യോഗസ്ഥ​രുണ്ടാക്കിയ തിരക്കഥയിലാണ്​ തങ്ങളുടെ അറസ്​റ്റെന്ന്​ പെരിയ ഇരട്ടക്കൊല​ക്കേസിൽ അറസ്​റ്റിലായ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്​ഠൻ. കോടതിയിൽനിന്ന്​ ജാമ്യം ലഭിച്ച്​ പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നവരല്ലെന്ന്​ ​നാട്ടിലെ ജനങ്ങൾക്കറിയാം. രാഷ്​ട്രീയ ഗൂഢാ​േലാചനയുടെ ഭാഗമായി കേസിൽ പ്രതിചേർക്കപ്പെട്ടതാണ്​. പൊലീസ്​ സ്വതന്ത്ര ഏജൻസിയാണ്​. അവർ സർക്കാറി​​​െൻറയോ പാർട്ടിയുടെയോ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നവരല്ല. അതിനകത്തും രാഷ്​ട്രീയ താൽപര്യമുള്ള ഉദ്യോഗസ്ഥരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


എട്ടാം പ്രതിക്കായി അറസ്​റ്റ്​ വാറൻറ്​​ പുറപ്പെടുവിക്കാൻ അപേക്ഷ നൽകി
കാഞ്ഞങ്ങാട്​: പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്​റ്റിലാകാനുള്ള എട്ടാം പ്രതിക്കായി റെഡ്​ കോർണർ നോട്ടിസ്​ പുറപ്പെടുവിക്കാനായി ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പി പി.എം. പ്രദീപ്​ ഹോസ്​ദുർഗ്​ ജുഡീഷ്യൽ ഫസ്​റ്റ്​ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ (ഒന്ന്​) അപേക്ഷ നൽകി. അന്വേഷണത്തിനിടയിൽ ഷാർജയിലേക്ക്​ കടന്ന കേസിലെ എട്ടാം പ്രതി വെളുത്തോളി പാക്കത്തെ എ. സുബീഷിനെ ഇൻറർപോളി​​​െൻറ സഹായത്തോടെ നാട്ടിലെത്തിക്കുന്നതി​​​െൻറ ഭാഗമായാണ്​ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയത്​. ​െഎ.പി.സി 302 പ്രകാരം ഇയാൾക്കെതിരെ കൊലക്കുറ്റമാണ്​ ചുമത്തിയിട്ടുള്ളത്​.

ഇയാളെ തിരിച്ചെത്തിക്കാനുള്ള പ്രാഥമിക നടപടിയാണ്​ റെഡ്​ കോർണർ നോട്ടിസ്​. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന ഇൻറർപോളി​​​െൻറ സഹായത്തോടെ പ്രതിയെ നാട്ടിലെത്തിക്കാനും കണ്ടാലുടനെ അറസ്​റ്റ്​ ചെയ്യാനും റെഡ്​ കോർണർ നോട്ടിസ്​ പുറപ്പെടുവിക്കുന്നതിലൂടെ അന്വേഷണസംഘത്തിന്​ കഴിയും. ഇൗ അപേക്ഷ കോടതി ബുധനാഴ്​ച പരിഗണിക്കും. കോടതി വാറൻറ്​​ പുറപ്പെടുവിച്ചാൽ പ്രതിയുടെ ഫോ​േട്ടാസഹിതം വിവരങ്ങൾ എയർപോർട്ട്​ അധികൃതർക്കും മറ്റും കൈമാറും. ഫെബ്രുവരി 17 രാത്രിയായിരുന്നു കല്യോ​െട്ട യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരായിരുന്ന കൃപേഷും ശരത്​ലാലും കൊല്ലപ്പെട്ടത്​. അന്വേഷണം നടക്കുന്നതിനിടയിൽ 26നാണ്​ ബംഗളൂരു വിമാനത്താവളം​ വഴി സുബീഷ്​ ഷാർജയിലേക്ക്​ കടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod Murderperiya murderKripesh and Sharath Lal
News Summary - periya murder cpl leaders arrested-kerala news
Next Story