Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ...

പെരിയ ഇരട്ടക്കൊലക്കേസിലെ എല്ലാ പ്രതികൾക്കും പരോൾ; പരോൾ അനുവദിച്ചത് പിണറായി സർക്കാർ അധികാരമൊഴിയുന്നതിന് മുമ്പ്

text_fields
bookmark_border
പെരിയ ഇരട്ടക്കൊലക്കേസിലെ എല്ലാ പ്രതികൾക്കും പരോൾ; പരോൾ അനുവദിച്ചത് പിണറായി സർക്കാർ അധികാരമൊഴിയുന്നതിന് മുമ്പ്
cancel
camera_altകൊല്ലപ്പെട്ട ശരത് ലാലും കൃപേഷും

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ എല്ലാ പ്രതികൾക്കും പരോൾ ലഭിച്ചു. പിണറായി സർക്കാർ അധികാരത്തിലിറങ്ങുന്നതിനു തൊട്ടു മുമ്പാണ് പരോൾ അനുവദിച്ചത്. 20 ദിവസത്തെ പരോൾ ആണ് ലഭിച്ചിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ബിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ ജയിലിൽ നിന്നിറങ്ങി വീടുകളിലെത്തി. ബാക്കി പ്രതികൾ അടുത്ത ദിവസങ്ങളിൽ ഇറങ്ങും.

മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് പരോൾ നൽകിയതെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ പിതാവ് സത്യനാരായണൻ ആരോപിച്ചു. നാലു മാസത്തിനകം മൂന്നാമത്തെ പരോൾ ആണിതെന്ന് അദ്ദേഹം പറഞ്ഞു.

2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനെയും സി.പി.എം പ്രവർത്തകർ വെട്ടിക്കൊന്നത്. കേസിൽ സുബീഷ്, സുരേന്ദ്രൻ ഉൾപ്പെടെ പത്ത് പ്രതികൾക്ക് എറണാകുളം സി.ബി.ഐ കോടതി ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. സി.പി.എം. പ്രാദേശിക നേതാക്കൾ ഉൾപ്പെടെ പ്രതികളായ കേസിൽ 2022 ഏപ്രിൽ 27 നാണ് സാക്ഷിവിസ്താരം തുടങ്ങുകയും 22 മാസംകൊണ്ട് വിചാരണ പൂർത്തിയാക്കി ശിക്ഷവിധിക്കുകയും ചെയ്തു. .10 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parolePeriya Twin Murder CasekannurLatest News
News Summary - periya murder case suspects got parole
Next Story