അവർ പരീക്ഷയെഴുതി; സഹോദരങ്ങളുടെ കണ്ണീരോര്‍മയില്‍
text_fieldsകാഞ്ഞങ്ങാട്: കരഞ്ഞുകലങ്ങിയ കണ്ണുകളും വേദന ഇരുൾപടർത്തിയ മനസ്സുമായാണ് ആ കുഞ് ഞുപെങ്ങന്മാർ പരീക്ഷാഹാളിലെത്തിയത്. മുന്നിലെ ഡെസ്കിൽ നിവർത്തിവെച്ച ഉത്തരക്കടല ാസിലേക്ക് ഇറ്റു വീണത് അക്ഷരങ്ങൾക്ക് പകരം കണ്ണുനീർ തുള്ളികളായിരുന്നു. ചോദ്യക്ക ടലാസിലെ അക്ഷരങ്ങൾ കണ്ണുകളിൽ തെളിയാൻ ഏതാനും നിമിഷങ്ങൾ വേണ്ടിവന്നു. മരവിച്ച മന സ്സുമായി ചോദ്യപേപ്പർ കൈയിലെടുത്ത അവർ ഒരുനിമിഷം ചിന്തിച്ചത് കൊല്ലപ്പെട്ട സഹോദരങ്ങളുടെ ആഗ്രഹത്തെക്കുറിച്ചായിരുന്നു. പെങ്ങന്മാെര പഠിപ്പിച്ച് നല്ലനിലയിൽ എത്തിക്കണമെന്ന സഹോദരങ്ങളുടെ സ്വപ്നം മനസ്സിലേക്ക് തികട്ടി വന്നപ്പോൾ അവർ നിർവികാരത മാറ്റി എഴുതാൻ തുടങ്ങി. സങ്കടക്കടലുകൾക്കിടയിലും ഉത്തര ക്കടലാസുകളിൽ അവർ എഴുതിത്തുടങ്ങി.
കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിെൻറയും ശരത്ലാലിെൻറയും ചിതാഭസ്മം തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ നിമജ്ജനം ചെയ്യുേമ്പാൾ അവരുടെ സഹോദരിമാരായ കൃഷ്ണപ്രിയയും അമൃതയും ഇങ്ങ് പെരിയയിലെ വിദ്യാലയങ്ങളിൽ പരീക്ഷ എഴുതുകയായിരുന്നു. എം.കോം നാലാം സെമസ്റ്റർ പരീക്ഷയും പ്ലസ് ടു പരീക്ഷയും തുടങ്ങിയത് ബുധനാഴ്ചയായിരുന്നു. ശരത്ലാലിെൻറ സഹോദരി അമൃത എം.കോം നാലാം സെമസ്റ്റർ പരീക്ഷയുടെയും കൃപേഷിെൻറ സഹോദരി കൃഷ്ണപ്രിയ പ്ലസ് ടു പരീക്ഷയുടെയും ആദ്യപേപ്പറാണ് എഴുതിയത്. ഇരുവരെയും പഠിപ്പിച്ച് വലിയവരാക്കണമെന്നായിരുന്നു, എതിരാളികളുടെ കൊലക്കത്തിക്കിരയായ കൃപേഷിെൻറയും ശരത്ലാലിെൻറയും അടങ്ങാത്ത മോഹം. അവരുടെ സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കണമെന്ന ദൃഢനിശ്ചയത്തോടെ തന്നെയായിരുന്നു സഹോദരങ്ങളുടെ ചിത എരിഞ്ഞടങ്ങുംമുമ്പേ ഇരുവരും പരീക്ഷാഹാളിലെത്തിയത്.
പെരിയ അംബേദ്കര്‍ കോളജില്‍ പരീക്ഷയെഴുതാന്‍ അമൃതയും പെരിയ ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതാന്‍ കൃഷ്ണപ്രിയയും എത്തിയപ്പോള്‍ ഇരുവരുടെയും സഹപാഠികൾ സമാശ്വാസവുമായി ചുറ്റുംകൂടി. അംബേദ്കര്‍ കോളജില്‍ എം.കോം അവസാന വര്‍ഷ വിദ്യാർഥിനിയാണ് അമൃത.
പഠിക്കാന്‍ മിടുക്കിയായ അമൃതയുടെ ഗുരുവും വഴികാട്ടിയും എൻജിനീയറിങ് ബിരുദധാരിയായ സഹോദരൻ ശരത്ലാലായിരുന്നു. കൊല്ലപ്പെടുന്നതിെൻറ തലേദിവസം രാത്രി ഏറെനേരം അമൃതക്ക് ശരത്ലാൽ പാഠങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നു. കൊല്ലപ്പെട്ടദിവസം പുലര്‍ച്ച അഞ്ചു മണിക്കും ട്യൂഷന് നല്കി. കൃപേഷിെൻറ സഹോദരി കൃഷ്ണപ്രിയ ഉള്‍പ്പെടെ ഏതാനും വിദ്യാർഥിനികള്‍ക്കും ശരത്ലാല് ക്ലാസെടുക്കുമായിരുന്നു. പെരിയ ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ എൻ.എസ്.എസ് അംഗമായ കൃഷ്ണപ്രിയയും പഠിക്കാന്‍ ഏറെ മിടുക്കിയാണ്. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് പോളിടെക്നിക് പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്ന കൃപേഷിെൻറ സ്വപ്നവും അനുജത്തി കൃഷ്ണപ്രിയയുടെ പഠനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
