പെരിയ ഇരട്ടക്കൊല: അന്വേഷണ സംഘത്തിൽ അഴിച്ചുപണി
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം. സാബു മാത്യുവിെൻറ നേതൃത്വത്തിൽ 21പേരുള്ള പുതിയ അന്വേഷണ സംഘത്തിന് രൂപം നൽകി സർക്കാർ ഉത്തരവായി. ഇതോടെ കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിെൻറ അന്വേഷണം യു.ഡി.എഫിന് രാഷ്ട്രീയ ആയുധമാകും.
ശരിയായ ദിശയിലെന്ന് തോന്നിച്ച അന്വേഷണത്തിൽ സി.പി.എമ്മുമായി ബന്ധമുള്ളവരുടെ എണ്ണം കൂടിവന്നതോടെ പാർട്ടി കടുത്ത പ്രതിരോധത്തിലായിരുന്നു. സംഘത്തെ പൊളിച്ചെഴുതാൻ ഇതാണ് കാരണമായതെന്ന് പറയുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പുതിയ അന്വേഷണ സംഘത്തിന് രൂപം നൽകി. ഇത് കേസ് സി.ബി.െഎക്ക് വിടണമെന്ന യു.ഡി.എഫ് ആവശ്യത്തിന് ശക്തിപകർന്നു. എസ്.പി വി.എം. മുഹമ്മദ് റഫീഖ് ആരോഗ്യകാരണങ്ങളാൽ സ്വയം മാറ്റം വാങ്ങിയതാണെന്ന് പറയുന്നു. എന്നാൽ, അന്വേഷണ സംഘത്തെ പൊളിച്ചെഴുതിയതോടെ ഇത് ശരിയല്ലെന്നാണ് വ്യക്തമാവുന്നത്.
ഡി.െഎ.ജി എസ്. ശ്രീജിത്തിെൻറ മേൽനോട്ടത്തിലാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ പെരിയ ഇരട്ടക്കൊല അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത്. ഡിവൈ.എസ്.പി പി.എം. പ്രദീപ്, ഷാജുജോസ്, സി.െഎ സി.എ. അബ്ദുറഹീം എന്നിവരും ഏതാനും സഹായികളും മാത്രമാണ് ആദ്യത്തെ അന്വേഷണ സംഘത്തിലുണ്ടായത്. ഇൗ സംഘത്തിെൻറ പട്ടിക മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടും പൊലീസ് പുറത്തുവിട്ടിരുന്നില്ല.
കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം. സാബു മാത്യുവിെൻറ നേതൃത്വത്തിലുള്ള സംഘത്തെ ഫെബ്രുവരി 28ന് വൈകീേട്ടാടെയാണ് പുറത്തിറക്കിയത്. ഇതിൽ മുൻ സംഘത്തിലെ പി.എം. പ്രദീപ് മാത്രമാണുള്ളത്. ഷാജു ജോസിനെയും ഒഴിവാക്കി. കാസർകോട് ക്രൈംബ്രാഞ്ചിലെ സി.െഎ സി.എ. അബ്ദുറഹീം, കോട്ടയം ക്രൈംബ്രാഞ്ച് സി.െഎ രാജപ്പൻ, നീലേശ്വരം സി.െഎ പി.നാരായണൻ എന്നിവരെ ഉൾപ്പെടുത്തി.
എസ്.െഎമാരായ പുരുഷോത്തമൻ, ജയചന്ദ്രൻ, കൃഷ്ണകുമാർ, ഫിലിപ്പ് തോമസ് എന്നിവരും വിവിധ ഗ്രേഡിലുള്ള ഡി.ജി. ദിലീപ്, ടി.എ. ഷാജി, ജോഷി, സലിം, ബാബു, ഫിറോസ്, പ്രദീപൻ, രമേശൻ, പ്രദീപൻ, ബാലകൃഷ്ണൻ, സജി, വിനോദ്, സുമേഷ്, വിനോദൻ എന്നിങ്ങനെ 21പേർ പുതിയ ടീമിൽ ഉൾപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരുടെ പട്ടിക മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ എസ്.പി റഫീഖ് നിർദേശിച്ചിരുന്നെങ്കിലും ലഭ്യമായില്ല. അന്വേഷണ സംഘത്തിനുമേൽ ആഭ്യന്തര വകുപ്പിെൻറ ശക്തമായ നിരീക്ഷണമുണ്ടായിരുന്നു.
ഫെബ്രുവരി 17ന് രാത്രിയാണ് പെരിയ കല്യോെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് എന്നിവർ കൊലചെയ്യപ്പെട്ടത്. ഏഴുപേരെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എത്തിയതോടെ കൂടുതൽ പേരുകൾ പുറത്തുവന്നു. അറസ്റ്റിലായവർ ഉൾെപ്പടെ 19 പേരുകൾ കുറ്റാരോപിതരായി. പ്രതികളുടെ കുടുംബം മുതിർന്ന സി.പി.എം നേതാക്കളുടെ പേരുകൾ പറഞ്ഞത് രേഖപ്പെടുത്തപ്പെട്ടു. ഇതോടെ അന്വേഷണ സംഘത്തെ തന്നെ പൊളിച്ചെഴുതേണ്ടിവന്നു.
എന്നെ മാറ്റിയതല്ല; സ്വയം മാറിയത് -ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖ്
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രത്യേക അന്വേഷണ ചുമതലയിൽനിന്ന് തന്നെ മാറ്റിയതല്ലെന്നും താൻ മാറിയതാണെന്നും അന്വേഷണ ചുമതല വഹിച്ച ഉദ്യോഗസ്ഥൻ വി.എം. മുഹമ്മദ് റഫീഖ് െഎ.പി.എസ്. തനിക്ക് അലർജിയുടെ പ്രശ്നമുണ്ട്. അതുകൊണ്ടാണ് മാറ്റം വാങ്ങിയത്. താൻ ഇപ്പോഴും ക്രൈംബ്രാഞ്ച് എസ്.പിയാണ്. പെരിയ ഇരട്ടക്കൊലക്കേസിനെക്കുറിച്ച് ഇപ്പോഴും മേലുദ്യോഗസ്ഥരുമായി ഡിസ്കസ് ചെയ്യുന്നുണ്ട്. എറണാകുളത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ധാരാളം ജോലിയുമുണ്ട്. അല്ലാത്ത പ്രചാരണം തെറ്റിദ്ധാരണജനകമാണ്. മാധ്യമങ്ങൾക്ക് വിവാദത്തിലാണ് താൽപര്യം -അദ്ദേഹം ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
