Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ​: സി.ബി.​െഎ...

പെരിയ​: സി.ബി.​െഎ അന്വേഷണത്തിന്​ സ്​റ്റേയില്ല

text_fields
bookmark_border
പെരിയ​: സി.ബി.​െഎ അന്വേഷണത്തിന്​ സ്​റ്റേയില്ല
cancel

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിൾബെഞ്ച്​ ഉത്തരവിന്​ സ്​റ്റേയില്ല . അന്വേഷണം സി.ബി.ഐക്ക് വിട്ട് സെപ്​റ്റംബർ 30ലെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻബെഞ്ച ് കേസ്​ ഡയറി ഹാജരാക്കാൻ നിർദേശിച്ചു. അ​േന്വഷണം നിഷ്പക്ഷമല്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട യൂത്ത് കോൺഗ് രസ് പ്രവർത്തകരായ ശരത്​ലാലി​െൻറയും കൃപേഷി​​െൻറയും മാതാപിതാക്കൾ നൽകിയ ഹരജിയിലാണ്​ സിംഗിൾ ബെഞ്ച്​ നേരത്തേ അന് വേഷണം സി.ബി.ഐക്ക് കൈമാറിയത്​. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

കേസ് ഡയറി പോലും പരിശോധിക്കാതെയാണ് സിംഗിൾബെഞ്ച് കുറ്റപത്രം റദ്ദാക്കിയതെന്ന്​ സർക്കാറിനുവേണ്ടി ഹാജരായ മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രഞ്ജിത് കുമാർ ചൂണ്ടിക്കാട്ടി. നീതിയുക്തമായ കുറ്റപത്രമുണ്ടെങ്കിലേ ന്യായമായ വിചാരണ സാധ്യമാകൂവെന്ന് വാക്കാൽ നിരീക്ഷിച്ച ചീഫ്​ ജസ്​റ്റിസ്​ എസ്​. മണികുമാർ, ജസ്​റ്റിസ്​ സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ആയുധം കണ്ടെടുത്ത ഫോറൻസിക് സർജ​​െൻറ മൊഴി ഒരുമാസം കഴിഞ്ഞാണ് രേഖപ്പെടുത്തിയതെന്ന കാര്യവും ഓർമിപ്പിച്ചു.

എന്നാൽ, ആയുധങ്ങൾ കണ്ടെടുത്ത് കോടതി മുമ്പാകെ സമർപ്പിച്ചതാണെന്നും കോടതിയുടെ നിർദേശപ്രകാരമാണ് തുടർനടപടി സ്വീകരിച്ചതെന്നും സർക്കാർ വിശദീകരിച്ചു. മൂന്നുപേരെ തെളിവില്ലാതെ പ്രതിയാക്കിയെന്നും കൊലപാതകത്തിന്​ മുമ്പ് ചേർന്ന പാർട്ടി യോഗത്തിൽ പങ്കെടുത്തവർ ഫോണിൽ വിളിച്ചതായും സിംഗിൾ ബെഞ്ച്​ ഉത്തരവിൽ പറയുന്നതായി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുമ്പു പൈപ്പുകൾ കൊണ്ടടിച്ചാൽ പോസ്​റ്റ്​​േമാർട്ടം റിപ്പോർട്ടിൽ പറയുന്ന തരത്തിലുള്ള മുറിവുകളുണ്ടാകുന്നതെങ്ങനെയെന്നും കോടതി ആരാഞ്ഞു. കേസിൽ തുടരന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്നും ഏത് ഏജൻസിയാണ് അന്വേഷണം നടത്തേണ്ടതെന്നും പരിശോധിക്കുമെന്ന്​ വ്യക്തമാക്കിയ കോടതി തുടർന്നാണ് അപ്പീൽ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയത്.

അതേസമയം, അന്വേഷണം ഏറ്റെടുത്ത് എറണാകുളം സി.ജെ.എം കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചെന്ന് സി.ബി.ഐ വ്യക്തമാക്കി. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഫയൽ ലഭിച്ചില്ല. കേസ് ഡയറിയും ലഭ്യമായില്ല. കാസർകോട്​ കോടതിയിലെ രേഖകൾ എറണാകുളം കോടതിയിൽ ഹാജരാക്കിയിട്ടു​ണ്ടെന്നും സി.ബി.ഐ അഭിഭാഷകൻ പറഞ്ഞു. അന്വേഷണം സി.ബി.ഐക്ക്​ വിടാത്തതിനെതിരെ കോടതിയലക്ഷ്യ ഹരജി നിലവിലുള്ളതായി കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ ചൂണ്ടിക്കാട്ടി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsperiya murder
News Summary - periya murder case hoigh court directs to produce case diary -kerala news
Next Story