Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊല...

പെരിയ ഇരട്ടക്കൊല ​രാഷ്​ട്രീയ കൊലപാതകം;​ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
periya murder
cancel

കൊച്ചി: കാസർകോട്​ പെരിയയിൽ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരായ കൃപേഷും ശരത്​ലാലും കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. പെരിയ കൊലപാതകം രാഷ്​ട്രീയ വൈരാഗ്യം മൂലമെന്ന്​ കുറ്റപത്രത്തിൽ പറയുന്നു.

പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവുനശിപ്പിക്കൽ വകുപ്പുകളാണ്​ സി.ബി.ഐ ചുമത്തിയിരിക്കുന്നത്​. മുൻ എം.എൽ.എ കെ.വി.കുഞ്ഞാരാമൻ ഉൾപ്പടെ 24 പ്രതികളാണുള്ളത്​​. സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം പീതാംബരനാണ്​ ഒന്നാം പ്രതി. സി.ബി.ഐ സ്​പെഷൽ ക്രൈംബ്രാഞ്ച്​ ഡി.വൈ.എസ്​.പിയാണ്​ കുറ്റപത്രം സമർപ്പിച്ചത്​.

പെരിയ ഇരട്ടക്കൊലക്കേസിൽ വ്യാഴാഴ്​ച അറസ്​റ്റിലായവരിൽ ഒരു പ്രതിക്ക്​ കുറ്റകൃത്യത്തിൽ നേരിട്ട്​ പങ്കുണ്ടെന്ന്​ സി.ബി.ഐ അറിയിച്ചിരുന്നു. 15ാം പ്രതി സുരേന്ദ്രൻ എന്ന വിഷ്​ണുവിനാണ്​ (47) കുറ്റകൃത്യത്തിൽ പങ്കുള്ളതായി സ്ഥിരീകരിച്ചത്​. ഒന്നാം പ്രതി പീതാംബര​െൻറ അടുത്ത സുഹൃത്തും പ്രതികൾ ഉപയോഗിച്ച ജീപ്പി​െൻറ ഡ്രൈവറുമായിരുന്നു ഇയാൾ.

2019 ജനുവരി അഞ്ചിന്​ സുരേന്ദ്രൻ പീതാംബരനൊപ്പം ആക്രമിക്കപ്പെട്ടിരുന്നു. ഇതായിരുന്നു കൊലപാതകത്തിൽ പങ്കെടുക്കാനുള്ള പ്രേരണ. കൊല്ലപ്പെട്ട ശരത്‌ലാലി​െൻറയും കൃപേഷി​െൻറയും നീക്കങ്ങൾ നിരീക്ഷിച്ചത്​ സുരേന്ദ്രനാണ്. ഇവരുടെ നീക്കങ്ങൾ ഇയാൾ പീതാംബരനെ അപ്പപ്പോൾ ഫോണിൽ അറിയിച്ചു. ഇവർ ബൈക്കെടുത്ത്​ നീങ്ങിയ കാര്യവും അറിയിച്ചതുവഴി കുറ്റകൃത്യത്തി​െൻറ ഗൂഢാലോചനയിലും കൊലയിലും നേരിട്ടു പങ്കാളിയായെന്നാണ്​ സി.ബി.ഐ ആരോപണം.

അഞ്ചും ഏഴും പ്രതികളായ ജിജിൻ, അശ്വിൻ എന്നിവരുടെ അടുത്ത ബന്ധുവും കുറ്റകൃത്യത്തി​െൻറ ഗൂഢാലോചനയിൽ ആദ്യവസാനം പങ്കാളിത്തം വഹിച്ചയാളുമാണ് 16ാം പ്രതി മധു. കൊലയാളികൾക്ക്​ ഇരുമ്പുവടികൾ നൽകി സഹായിച്ചെന്ന ആരോപണമാണ്​ 17ാം പ്രതി റെജി വർഗീസിനെതിരെയുള്ളത്​.

സി.പി.എം നിയന്ത്രണത്തിലുള്ള പെരിയ സൊസൈറ്റിയിൽ ക്ലർക്കായ 18ാം പ്രതി ഹരിപ്രസാദും ഗൂഢാലോചനയിൽ പങ്കാളിയാണ്​. കുറ്റകൃത്യത്തിനുശേഷം ഒളിവിൽപോയ ഇയാൾ സ്വന്തം കാർ പ്രതികൾക്ക്​ നൽകിയെന്നും സി.ബി.ഐ പറയുന്നു.

സി.പി.എം എച്ചിലടുക്കം ബ്രാഞ്ച്​ സെക്രട്ടറിയായ പി. രാജേഷ്​ കുറ്റകൃത്യത്തിന്​ സഹായം നൽകുകയും ഗൂഢാലോചനയിൽ പങ്കാളിത്തം വഹിക്കുകയും ചെയ്​തു. പ്രതിചേർക്കപ്പെട്ട ഉദുമ മുൻ എം.എൽ.എ കുഞ്ഞിരാമൻ അടക്കം അഞ്ചുപേരുടെ പങ്കാളിത്തവും സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്​.

കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്​കരൻ, 14ാം പ്രതി മണികണ്​ഠൻ എന്നിവർ ചേർന്നാണ്​ രണ്ടാം പ്രതി സജി ജോർജിനെ പൊലീസ്​ കസ്​റ്റഡിയിൽനിന്ന്​ ബലമായി മോചിപ്പിച്ചതെന്നും സി.ബി.ഐ എറണാകുളം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയെ അറിയിച്ചു. കാസർകോട്​ പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കൃപേഷ് (21), ശരത്​ലാല്‍ (24) എന്നിവർ 2019 ഫെബ്രുവരി 17ന്​ രാത്രി 7.45നാണ് കൊല്ലപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:periya murder
News Summary - Periya Murder Case: CBI filed chargesheet
Next Story