Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ വീട്ടിൽ ഉറക്കം...

ആ വീട്ടിൽ ഉറക്കം വരണമെങ്കിൽ കൃപേഷി​െൻറ കുടുംബത്തിന്​ നീതിയുടെ താരാട്ട്​ വേണം

text_fields
bookmark_border
ആ വീട്ടിൽ ഉറക്കം വരണമെങ്കിൽ കൃപേഷി​െൻറ കുടുംബത്തിന്​ നീതിയുടെ താരാട്ട്​ വേണം
cancel

കാസർകോട്​: കിച്ചുവി​െൻറ നിണംവീണ മണ്ണിനരികെ നിറമുള്ള വീട് ഉയർന്നുവെങ്കിലും അവ​െൻറ ശ്വാസം നിറഞ്ഞ ആ കുടിലിൽ ലഭിച്ച ഉറക്കം കൃഷ്ണന് ഇനിയും ലഭിച്ചിട്ടില്ല. ബാലാമണിയുടെ മുഖം തെളിഞ്ഞിട്ടുമില്ല. പെരിയ ഇരട്ടക്കൊലയിൽപെട്ട ചങ്ങാതിമാരിൽ ഒരാളായ കൃപേഷി​െൻറ കുടുംബത്തിനുവേണ്ടി പണിതുനൽകിയ മനോഹരമായ 'കിച്ചൂസ്' നിലയത്തിൽ ഉറക്കംവരണമെങ്കിൽ നീതിയുടെ താരാട്ട്​ ലഭിക്കണം.


ഓരോ തവണയും നീതി അരികിലെത്തു​േമ്പാൾ ആട്ടിപ്പായിക്കപ്പെടുകയാണ്​. ഏറ്റവും ഒടുവിൽ സി.ബി.ഐ അന്വേഷണത്തിന്​ സുപ്രീം കോടതിയും അനുമതി നൽകിയപ്പോൾ ഫയലുകൾ മുറുകെ പിടിച്ചിരിക്കുന്ന പൊലീസിനെതിരെ കോടതിയലക്ഷ്യ ഹരജി നൽകിയിരിക്കുകയാണ്​ ഇരുവരുടെയും കുടുംബം. ഒരു കേസിൽ ഇത്രയും പരീക്ഷണം നേരിടുന്ന കുടുംബം തങ്ങളുടേതു മാത്രമായിരിക്കുമെന്ന്​ കൊല്ലപ്പെട്ട കൃപേഷി​െൻറ പിതാവ് കൃഷ്​ണൻ പറയുന്നു. പാർട്ടിയും നാടും കൂടെയുണ്ടായിരുന്നു.

ലോക നേതാക്കൾ വരെ കുടിലുകളിൽ എത്തി. സാമ്പത്തിക സഹായവും നൽകി. എന്നാൽ, പ്രതികൾ മാത്രം ശിക്ഷിക്കപ്പെടുന്നില്ല. നാളെ പരിഗണിക്കാൻ പോകുന്ന കോടതിയലക്ഷ്യ ഹരജിയിലാണ്​ പ്രതീക്ഷ. രാഹുൽ ഗാന്ധി വന്ന് അന്തംവിട്ട് നിന്നുപോയ, കൃപേഷി​െൻറ ഓലക്കുടിൽ കണ്ട് ഹൈബി ഈഡൻ എം.എൽ.എ 20 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീടാണത്. ആ വീട്​ നിറയെ കൃപേഷി​െൻറയും ശരത്​ ലാലി​െൻറയും ചിത്രങ്ങളാണ്​. കെടാവിളക്കിൽ തെളിയുന്ന ഇരുവരുടെയും ചിത്രങ്ങൾക്ക്​ നടുവിലാണ്​ ഇപ്പോൾ കൃഷ്​ണനും ബാലാമണിയും കൃഷ്​ണപ്രിയയും ദിവസങ്ങൾ നീക്കുന്നത്​. ​

ഇരട്ടക്കൊല അന്വേഷണം സി.ബി.ഐക്കുവിട്ട​ ഹൈകോടതി സിംഗിൾ ബെഞ്ച്​ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയപ്പോൾ, അതിനെതിരെ കോടതിയിൽ മൊഴി നൽകാനായിരുന്നു കൃപേഷി​െൻറ മാതാപിതാക്കളും ശരത്​ലാലി​െൻറ പിതാവ്​ സത്യനാരായണനും അമ്മ ലതയും പുറത്തിറങ്ങിയത്​.

ക്രൈംബ്രാഞ്ച് അന്വേഷണം പ്രതികൾക്ക്​ അനുകൂലമാണെന്നാരോപിച്ച്​ നൽകിയ ഹരജിയിലാണ്​ സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ്​ സമ്പാദിച്ചത്​. ഡിവിഷൻ ബെഞ്ചും സുപ്രീം കോടതിയും അത്​ ശരി​െവച്ചിട്ടും ഫയലുകൾ പൊലീസ്​ നൽകുന്നില്ല. അതിൽ തീരുമാനം നാളെ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ.

2019 ഫെബ്രുവരി 17നാണ്​ പെരിയ ഇരട്ടക്കൊല നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:periya murderKripeshSarathlal
News Summary - periya murder case
Next Story