Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരിയ ഇരട്ടക്കൊല: പ്രതികളെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ ഉത്തരവ്

text_fields
bookmark_border
കണ്ണൂർ സെൻട്രൽ ജയിൽ മേധാവി കോടതിയിൽ നേരിട്ട് ഹാജരായി ക്ഷമാപണം നടത്തി
പെരിയ ഇരട്ടക്കൊല: പ്രതികളെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ ഉത്തരവ്
cancel

കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയെന്ന ആരോപണത്തെത്തുടർന്ന് കണ്ണൂർ സെൻട്രൽ ജയിൽ മേധാവി കോടതിയിൽ നേരിട്ട് ഹാജരായി ക്ഷമാപണം നടത്തി. പ്രതികളെ വിയ്യൂരിലേക്ക് മാറ്റണമെന്ന അപേക്ഷയും കൈമാറി.

ഇതേതുടർന്ന് കണ്ണൂർ ജയിലിലുള്ള പെരിയ കേസിലെ മുഴുവൻ പ്രതികളെയും വിയ്യൂരിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. ഒന്നാം പ്രതിയും സി.പി.എം നേതാവുമായ പീതാംബരന് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയെന്ന ആരോപണത്തെത്തുടർന്നാണ് ജയിൽ മേധാവി ഹാജരായത്.

കോടതിയുടെ മുൻകൂർ അനുമതി വാങ്ങാതെ 40 ദിവസത്തെ ചികിത്സക്ക് നിർദേശിച്ചെന്നായിരുന്നു ആരോപണം. ഇയാളുടെ ചികിത്സക്ക് പ്രത്യേകം മെഡിക്കൽ ബോർഡ് രൂപവത്കരിക്കാനും നിർദേശിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളജിൽ രൂപവത്കരിക്കുന്ന മെഡിക്കൽ ബോർഡ് മുമ്പാകെ പ്രതിയെ ഹാജരാക്കാനും ജയിൽ മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും.2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Periya double murder: Order to shift the accused to Viyur Jail
Next Story