വധഭീഷണി പ്രസംഗം: ഖേദം പ്രകടിപ്പിച്ച് വി.പി.പി മുസ്തഫ
text_fieldsതൃക്കരിപ്പൂർ: ജനുവരി ഏഴിന് കാസർകോട് കല്യോട്ട് നടന്ന സി.പി.എം പ്രതിഷേധ യോഗത്തിൽ നടത്തിയ വധഭീഷണി പ്രസംഗത്തില് ഖേദം പ്രകടിപ്പിച്ച് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ. പ്രസംഗത്തിലെ പ്രയോഗങ്ങള്‍ കടന്നു പ ോയെന്ന് ഇപ്പോള്‍ തോന്നുന്നു. തന്‍റെ വാക്കുകള്‍ കാരണം പാർട്ടിക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും കൊല്ലപ്പെ ട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായ ദുഃഖവും മനസിലാക്കുന്നു.
തെൻറ വാക്കുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അന്നത്തെ സാഹചര്യത്തില്‍ പ്രസംഗത്തിന് ന്യായീകരണമുണ്ടെങ്കിലും ഖേദം പ്രകടിപ്പിക്കുന്നു. പ്രസംഗം പാർട്ടിയുടെ മാറിവരുന്ന പ്രവർത്തന ശൈലിക്ക് വിരുദ്ധമാണെന്ന് തോന്നുന്നു. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ് മാധ്യമങ്ങള്‍ കൊലവിളി പ്രസംഗമായി വ്യാഖ്യാനിച്ചതെന്നും മുസ്തഫ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ മുതൽ തുടർച്ചയായി പാർട്ടിപ്രവർത്തകരും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് കല്യോട്ടെ പ്രതിഷേധയോഗം ചേർന്നത്. 40 മിനിറ്റ് നീണ്ട പ്രസംഗത്തിൽ അക്രമങ്ങൾ ഭൂമിയോളം ക്ഷമിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെയും ആക്രമിക്കപ്പെട്ടാലുള്ള അവസ്ഥയാണ് വിശദീകരിച്ചത്. പ്രസംഗത്തെക്കുറിച്ച് ഓൺലൈനിൽ വന്ന വാർത്തക്ക് പ്രതികരണമായി തെൻറ 12 വയസ്സുള്ള മകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ പൊലീസ് ചീഫിന് പരാതി നൽകിയിട്ടുണ്ട്. തന്നെ ജെയ്‌ഷെ ഭീകര സംഘടനയുമായി ബന്ധപ്പെടുത്തി കാർട്ടൂൺ പ്രസിദ്ധീകരിച്ചതിെനതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുസ്തഫ പറഞ്ഞു.
അക്രമം തുടർന്നാൽ ചിതയിൽ വെക്കാൻപോലും ബാക്കിയുണ്ടാകില്ലെന്ന് കോൺഗ്രസുകാരെ ഭീഷണിപ്പെടുത്തുന്ന പ്രസംഗഭാഗമാണ് വിവാദമായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിന് ശേഷം മുസ്തഫ നടത്തിയ കൊലവിളി പ്രസംഗത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് പ്രസംഗത്തിനെതിരെ പ്രതിഷേധിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തു വന്നു.
ഇതിനിടെ, കാസർകോട് കോൺഗ്രസ് ജില്ലാ കമ്മിറ്റി എസ്.പിക്ക് പരാതിയും നൽകി. ഇതേ തുടർന്നാണ് പഴയ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് മുസ്തഫ ഇപ്പോൾ രംഗത്തു വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
