Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി കൃപേഷിന്‍റെ വീട് സന്ദർശിക്കാത്തത് പിതാവിന്‍റെ ചോദ്യങ്ങൾ ഭയന്ന് -മുല്ലപ്പള്ളി

text_fields
bookmark_border
mullappally-ramachandran
cancel

ആലപ്പുഴ: പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെ വീട് മുഖ്യമന്ത്രി സന്ദർശിക്കാത്തത് പിതാവിന്‍റെ ചോദ്യങ്ങൾ ഭയന്ന ാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ത്യയിൽ ഒരു മുഖ്യമന്ത്രിക്കും ഇല്ലാത്ത സുരക്ഷയാണ് കേരള മുഖ്യമന്ത്രിക്കുള്ളത്. പാർട്ടി സെക്രട്ടറി എന്തൊക്കെയോ പിച്ചുംപേയും പറയുന്നു. അതിന് കാരണം പാർട്ടി അത്രമാത്രം പ്രതിരോധത്തിലാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

സി.പി.എമ്മിന്‍റെ ഹൃദയം ആരാണ് പറിച്ചെടുക്കുന്നത്. ഹൃദയമില്ലാത്തവരുടെ ഹൃദയം എങ്ങനെ പറിച്ചെടുക്കും. കോടിയേരിക്ക് ഹൃദയമുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് മുഖ്യമന്ത്രി സന്ദർശിക്കുന്നതിന് കോൺഗ്രസ് സഹകരിച്ചില്ലെന്ന കോടിയേരിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. സി.പി.എമ്മിന്‍റെ ഭാഗത്തു നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഭാഗത്തു നിന്നും ഒരാവശ്യവും ഉന്നയിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് എവിടെ പോകണമെങ്കിലും ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ അനുമതി ആവശ്യമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Periya double murder case Mullappally Ramachandran -Kerala News
Next Story