പെരിയ ഇരട്ടക്കൊല: സി.ബി.െഎ അന്വേഷണം പ്രഖ്യാപിക്കണം –കെ. സുധാകരൻ
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ യഥാർഥകുറ്റവാളികളെ നിയമത്തിനുമുന്നിൽ ക ൊണ്ടുവരണമെന്ന മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും പ്രസ്താവ നയിൽ ആത്മാർഥതയുണ്ടെങ്കിൽ സി.ബി.െഎ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണമ െന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ. അല്ലാത്തപക്ഷം, കൊല്ലപ്പെട്ടവരുടെ കുടുംബം മുഖേന ഹൈകോടതിയിൽ ഹരജി നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർവിസിലുള്ള ഇടതുപക്ഷക്കാരെ ഉൾപ്പെടുത്തിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ല. നിഷ്പക്ഷമതിയായ ഒരാൾപോലും ടീമിലില്ല. ഇതിനെക്കാൾ നല്ലത് സി.പി.എമ്മിെൻറ അന്വേഷണമാണ്. ഇവർ അന്വേഷിച്ചാൽ യഥാർഥപ്രതികൾ പുറത്തുവരില്ല. സി.പി.എമ്മിനും നേതൃത്വത്തിനും എതിരെ അഭിപ്രായം പ്രകടിപ്പിച്ച മുഖ്യപ്രതി എ. പീതാംബരെൻറ കുടുംബത്തിന് സുരക്ഷ ഒരുക്കാൻ പൊലീസ് തയാറാകണം. അല്ലെങ്കിൽ, സി.പി.എം പ്രവർത്തകർ ആ കുടുംബത്തെ കൊലപ്പെടുത്തി കോൺഗ്രസുകാരുടെ മേൽ കുറ്റം ചുമത്താൻ സാധ്യതയുണ്ട്.
മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബിനേറ്റ മുറിവും കൃേപഷിെൻറയും ശരത് ലാലിെൻറയും മുറിവുകളും തമ്മിൽ സാമ്യമുണ്ട്. പൊലീസിനാണ് കല്യോെട്ട കൊലപാതകത്തിെൻറ ഭാഗിക ഉത്തരവാദിത്തം. ഫേസ്ബുക്കിൽ അടക്കം ഇവർക്കെതിരെ ഭീഷണി ഉണ്ടായപ്പോൾ പരാതി നൽകിയിട്ടും ഗൗരവത്തിലെടുക്കാൻ പൊലീസ് തയാറായില്ല. പരാതി ഗൗരവത്തിൽ എടുത്തിരുന്നെങ്കിൽ ഇൗ ചെറുപ്പക്കാർ കൊല്ലപ്പെടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
