Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരട്ടക്കൊല: ഹൈകോടതിയെ...

ഇരട്ടക്കൊല: ഹൈകോടതിയെ സമീപിക്കുമെന്ന് കൊ​ല്ല​പ്പെ​ട്ടവരുടെ കുടുംബങ്ങൾ

text_fields
bookmark_border
periya-murder-case
cancel

കാ​സ​ർ​കോ​ട്​​: സി.​ബി.​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഹ ൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ പെ​രി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​​​െൻറ പി​താ​വ്​ കൃ​ഷ്ണ​ൻ. സി.​ബ ി.​െ​എ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ കൊ​ല്ല​പ്പെ​ട്ട ശ​ര​ത്​​ലാ​ലി​​​െൻറ പി​താ​വ്​ സ​ത്യ​നാ​രാ​യ​ണ​നും ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​ലീ​സ് അ​റ​സ്​​റ്റ്​​ചെ​യ്ത പീ​താം​ബ​ര​നെ​ക്കൊ​ണ്ട് മാ​ത്രം കൊ​ല​പാ​ത​കം ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും പാ​ർ​ട്ടി ജി​ല്ല നേ​തൃ​ത്വം അ​റി​യാ​തെ കൊ​ല​പാ​ത​കം ന​ട​ക്കി​ല്ലെ​ന്നും കൃ​ഷ്​​ണ​ൻ പ​റ​ഞ്ഞു. യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. കെ. ​കു​ഞ്ഞി​രാ​മ​ൻ എം.​എ​ൽ.​എ​യു​ടെ അ​ടു​പ്പ​ക്കാ​ര​നാ​ണ് പീ​താം​ബ​ര​ൻ. സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യ വ​ത്സ​ല​നും ക്വാ​റി ഉ​ട​മ​യാ​യ ശാ​സ്താ ഗം​ഗാ​ധ​ര​നും കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്നു. ഇ​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ടു​ത്ത ആ​യു​ധ​ങ്ങ​ൾ കൊ​ല​ക്കു​പ​യോ​ഗി​ച്ച​താ​കാ​ൻ സാ​ധ്യ​ത​യി​ല്ല. പി​ടി​ച്ചെ​ടു​ത്ത ആ​യു​ധം തു​രു​മ്പെ​ടു​ത്ത​താ​ണ്. സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്ക് പു​റ​മെ ഏ​രി​യ, ജി​ല്ല നേ​താ​ക്ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ മാ​സ​ങ്ങ​ൾ നീ​ണ്ട ഗൂ​ഢാ​ലോ​ച​ന​ക്കൊ​ടു​വി​ലാ​ണ് ഇ​രു കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ത്തി​യ​തെ​ന്നും കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു.

കൊ​ല​പാ​ത​ക​ത്തി​​​െൻറ ആ​സൂ​ത്ര​ണ​മ​ട​ക്കം ന​ട​ന്ന​ത് കെ. ​കു​ഞ്ഞി​രാ​മ​ൻ എം.​എ​ൽ.​എ​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നും പീ​താം​ബ​ര​ൻ പാ​ർ​ട്ടി​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് കു​റ്റ​മേ​റ്റെ​ടു​ത്ത​താ​ണെ​ന്നും സ​ത്യ​നാ​രാ​യ​ണ​ൻ കു​റ്റ​പ്പെ​ടു​ത്തി. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ്​ ഗൂ​ഢാ​ലോ​ച​ന​യും ആ​സൂ​ത്ര​ണ​വും ന​ട​ന്നു. ക​ണ്ണൂ​രി​ലെ ക്രി​മി​ന​ലു​ക​ളു​മാ​യി പീ​താം​ബ​ര​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ സി.​ബി.​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശരത്​ലാലിന്‍റെ സഹോദരിയുടെ വിവാഹച്ചെലവ് യൂത്ത്​ലീഗ് വഹിക്കും
കാ​സ​ർ​കോ​ട്: കൊ​ല്ല​പ്പെ​ട്ട ശ​ര​ത്​​ലാ​ലി​​​െൻറ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ച്ചെ​ല​വ് മു​സ്​​ലിം യൂ​ത്ത്​​ലീ​ഗ് ഏ​െ​റ്റ​ടു​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സാ​ണ് വി​വാ​ഹ​ച്ചെ​ല​വ് ഏ​െ​റ്റ​ടു​ത്ത വി​വ​രം അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPeriya double Attack Case
News Summary - Periya double Attack Case -Kerala News
Next Story