പെരിയ: പ്രതികളുടെ ഭാര്യമാർ ജോലി രാജിവെച്ചു
text_fieldsകാസർകോട്: പെരിയ ഇരട്ടകൊലക്കേസിലെ പ്രതികളുടെ ഭാര്യമാർ ജോലി രാജിവെച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാരാണ് ജില്ല ആശുപത്രിയിലെ ശുചീകരണ ജോലി ഉപേക്ഷിച്ചത്. ഒന്നാംപ്രതി അയ്യങ്കാവ് വീട്ടിൽ പീതാംബരെൻറ ഭാര്യ ഏച്ചിലടുക്കത്തെ പി. മഞ്ജുഷ, രണ്ടാംപ്രതി സജി സി. ജോർജിെൻറ ഭാര്യ ചിഞ്ചു ഫിലിപ്, മൂന്നാംപ്രതി കെ.എം. സുരേഷിെൻറ ഭാര്യ എസ്. ബേബി എന്നിവരാണ് കഴിഞ്ഞദിവസം ജോലിയിൽനിന്ന് രാജിവെച്ചത്. രണ്ടരമാസംമുമ്പ് ഇവർക്ക് ജോലി ലഭിച്ചപ്പോള്‍ മുതല്‍ കടുത്ത എതിര്‍പ്പും സമരങ്ങളുമാണ് നടന്നത്.
കൊലക്കേസ് പ്രതികള്‍ക്കും മനുഷ്യാവകാശങ്ങളുണ്ടെന്ന് പറഞ്ഞാണ് സി.പി.എം ഇതിനെ പ്രതിരോധിച്ചത്. താൽക്കാലിക ജോലിയാണെന്നു പറഞ്ഞും പാർട്ടി നിലകൊണ്ടെങ്കിലും ഒടുവിൽ ജോലി വിടാൻ ഇവരോട് നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

