പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് ഹരജി; നജീബ് കാന്തപുരം എം.എൽ.എക്ക് നോട്ടീസ്
text_fieldsകൊച്ചി: പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹരജിയിൽ നജീബ് കാന്തപുരം എം.എൽ.എക്ക് ഹൈകോടതി നോട്ടീസ്. മുസ്ലീം ലീഗ് സ്ഥാനാർഥിയായിരുന്ന നജീബിെൻറ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കെ. ഹരിപാൽ നോട്ടീസ് ഉത്തരവായത്.
38 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം വിജയിച്ചത്. പോസ്റ്റൽ വോട്ടുകൾ മുഴുവൻ എണ്ണാതിരുന്നതാണ് തെൻറ തോൽവിക്കിടയാക്കിയതെന്നാണ് ഹരജിയിലെ ആരോപണം.
എണ്ണാതിരുന്ന 348 പോസ്റ്റൽ വോട്ടുകളിൽ 300 വോട്ടെങ്കിലും തനിക്ക് കിട്ടുമായിരുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാതിരുന്നതിന് കാരണങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.

