Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിഞ്ഞനം പഞ്ചായത്തിലെ...

പെരിഞ്ഞനം പഞ്ചായത്തിലെ ഏക ബി.ജെ.പി അംഗം പാർട്ടി വിട്ടു

text_fields
bookmark_border
perinjanam-panchayath-281119.jpg
cancel

കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിലെ ഏക ബി.ജെ.പി അംഗം പാർട്ടിയിൽനിന്ന്​ രാജിവെച്ചു. 13ാം വാർഡ് അംഗം കവിത സജീവനാണ് ബി.ജെ.പിയിൽനിന്നുള്ള ത​​െൻറ രാജി വാർത്തസമ്മേളനം വിളിച്ച്​ അറിയിച്ചത്​.

പഞ്ചായത്ത്​ അംഗമായി നാലുവർഷം പിന ്നിട്ടിട്ടും പാർട്ടിയുടെ ഭാഗത്തുനിന്ന്​ ഒരു സഹകരണവും ഉണ്ടായില്ലെന്നും മറിച്ച്​ മനസികമായി തളർത്തുന്ന സമീപനമാണ് പ്രവർത്തകരിൽനിന്ന്​ ഉണ്ടായതെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, പഞ്ചായത്ത്​ ഭരിക്കുന്ന എൽ.ഡി.എഫ് ഭരണസമിതിയുടെ സഹകരണത്തോടെ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ വാർഡിൽ നടപ്പാക്കാൻ കഴി​െഞ്ഞന്നും കവിത സജീവൻ പറഞ്ഞു. ഭരണസമിതി കാലാവധി തീരുംവരെ അംഗമായി തുടരുമെന്നും തൽക്കാലം മറ്റൊരു പാർട്ടിയിലേക്കില്ലെന്നും അവർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbjp member resignedperinjanam panchayath
News Summary - perinjanam panchayath bjp member resigned from party
Next Story