പേരാവൂർ സി.പി.എമ്മിൽ പൊട്ടിത്തെറി; സി.പി.എം അംഗം രാജിവച്ചു,
text_fieldsപേരാവൂർ:പേരാവൂർ സി.പി.എമ്മി ൽ പൊട്ടിത്തെറി. ഭരണപക്ഷത്തെ യുവ അംഗം മെമ്പർ സ്ഥാനം രാജിവെച്ചു. സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ. എഫ്.ഐ പേരാവൂർ ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറിയും ടൗൺ വാർഡ് അംഗവുമായ സിറാജ് പുതുക്കോത്താണ് രാജികത്ത് നൽകിയത്. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കൂടിയായിരുന്നു സിറാജ്. പാർട്ടിയിലെ പ്രശ്നങ്ങളാണ് രാജിക്ക് പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. യു.ഡി.എഫിന്റെ സിറ്റിങ് വാർഡായിരുന്നു പേരാവൂർ ടൗൺ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലീഗിന്‍റെ യു.ഡി.എഫ് സ്ഥാനാർഥി അരിപ്പയിൽ മുഹമ്മദിനെയാണ് സിറാജ് പരാജയപ്പെടുത്തിയത്. ലീഗിന്‍റെ കോട്ടയായ പേരാവൂർ ടൗണിലെ പരാജയം ലീഗിനും ഒപ്പം യു.ഡി.എഫ് നും വലിയ തലവേദന ആയിരുന്നു.തോൽവിയെ തുടർന്ന് ലീഗ് നേതൃത്വം കോൺഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന തരത്തിൽ വരെ നിലപാട് സ്വീകരിച്ചിരുന്നു.സിറാജിന്‍റെ വിജയം സി.പി.എം ഏറെ ആഘോഷിച്ചതായിരുന്നു. എന്നാൽ പേരാവൂരിന്‍റെ ചരിത്രത്തിൽ അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത തിരിച്ചടിയാണ് ഇപ്പോൾ സി.പി.എം നേരിട്ടിരിക്കുന്നത്.
മാസങ്ങൾക്ക് മുൻപ് പേരാവൂർ ടൗണിൽ റോഡിലെ ഗർത്തം അടക്കാതെ വാഹനങ്ങൾക്ക് ഭീഷണിയായതോടെ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച പരിപാടി ഉദ്‌ഘാടനം ചെയ്തത് സിറാജായിരുന്നു. കേരളം ഭരിക്കുന്നതും പൊതുമരാമത്ത് മന്ത്രിയും സി. പി.എം, പൊതുമരാമത്തിനെതിരെയും സർക്കാരിനെതിരെയും പാർട്ടി അംഗവും പഞ്ചായത്ത് അംഗവുമായ സിറാജ് പരിപാടിയിൽ പങ്കെടുത്തത് പാർട്ടി വർഗബഹുജന സംഘടനകളിലും ഇത് ചർച്ചയായിരുന്നു.പാർട്ടി അനുഭാവികളും സിറാജിനെതിരെ കടുത്ത നിലപാടുകളുമായി രംഗത്തെത്തിയിരുന്നു.ഈ കാലം മുതൽ സിറാജ് പാർട്ടിയിൽ ഒരു എതിര്ശബ്ദമായി മാറിയിരുന്നു.എന്നാൽ പിന്നീട് സമ്മേളനകാലയളവിൽ പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ച് വീണ്ടും പാർട്ടിയിൽ സജീവമായിരുന്നു.സി.പി.എം ജില്ലാ സമ്മേളന പ്രതിനിധി കൂടിയായിരുന്നു.ഒടുവിൽ അബ്ദുള്ളക്കുട്ടിക്ക് ശേഷം ഒരു മുസ്ലീം സഖാവ് കൂടി പാർട്ടി വിടുന്നെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.നാളെ കണ്ണൂരിൽ നടക്കുന്ന ലീഗിന്റെ പരിപാടിയിൽ വച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് മെമ്പർഷിപ്പ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
