Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേരാമ്പ്ര സീറ്റ്...

പേരാമ്പ്ര സീറ്റ് മുസ്​ലിം ലീഗിന്? അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ർ​ഥി വ​രു​മെ​ന്ന്​ അഭ്യൂഹം

text_fields
bookmark_border
പേരാമ്പ്ര സീറ്റ് മുസ്​ലിം ലീഗിന്? അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ർ​ഥി വ​രു​മെ​ന്ന്​ അഭ്യൂഹം
cancel

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗി​ന് ന​ൽ​കി​യ​താ​യി സൂ​ച​ന. യു.​ഡി.​എ​ഫി​ൽ ഇ​തു​വ​രെ കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ആ​യി​രു​ന്നു പേ​രാ​മ്പ്ര​യി​ൽ മ​ത്സ​രി​ച്ചി​രു​ന്ന​ത്. ഇ​വ​ർ മു​ന്ന​ണി വി​ട്ട​തോ​ടെ പേ​രാ​മ്പ്ര​യി​ൽ കോ​ൺ​ഗ്ര​സോ മു​സ്​​ലിം ലീ​ഗോ മ​ത്സ​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നു.

സീ​റ്റ് മു​സ്​​ലിം ലീ​ഗി​ന് ല​ഭി​ക്കു​മെ​ന്ന് ആ​ദ്യം പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ലീ​ഗ് ബേ​പ്പൂ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്ന് സം​സാ​രം വ​ന്നു.

എ​ന്നാ​ൽ, ഇ​പ്പോ​ൾ പേ​രാ​മ്പ്ര​ത​ന്നെ​യാ​ണ് ലീ​ഗി​ന് വി​ട്ടു​കൊ​ടു​ക്കു​ന്ന​തെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ലു​ള്ള വി​മ​ത പ്ര​ശ്ന​മെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് കോ​ൺ​ഗ്ര​സ് പേ​രാ​മ്പ്ര​ക്ക് വേ​ണ്ടി ക​ടും​പി​ടി​ത്തം പി​ടി​ച്ചി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

എം.​എ​സ്.​എ​ഫ് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് മി​സ്ഹ​ബ് കീ​ഴ​രി​യൂ​രി​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ, ഒ​രു അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ർ​ഥി വ​രു​മെ​ന്നാ​ണ് ചി​ല ലീ​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന വി​വ​രം. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​നെ നേ​രി​ടാ​ൻ ക​രു​ത്ത​ൻ​ത​ന്നെ വേ​ണ​മെ​ന്നാ​ണ് യു.​ഡി.​എ​ഫ് അ​ണി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​പ്ര​ഖ്യാ​പ​നം ന​ട​ത്തി പ്ര​ചാ​ര​ണ​ത്തി​ൽ ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, സ്ഥാ​നാ​ർ​ഥി​പ്ര​ഖ്യാ​പ​നം വ​രു​ന്ന​തോ​ടെ പ്ര​ചാ​ര​ണ​ത്തി​ൽ ഇ​ട​തി​നൊ​പ്പം എ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് യു.​ഡി.​എ​ഫ് പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perambramuslim leagueassembly election 2021
News Summary - perambra seat may given to muslim league
Next Story