പേരാമ്പ്ര പള്ളിക്ക് കല്ലേറ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം
text_fieldsപേരാമ്പ്ര: ടൗൺ ജുമാമസ്ജിദിന് കല്ലെറിഞ്ഞ കേസിൽ റിമാൻഡിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ചെറുവണ്ണൂരിലെ മാടമുള്ള മാണിക്കോത്ത് അതുൽദാസിന് (23) പേരാമ്പ്ര കോടതി ജാമ്യമനുവദിച്ചു. ഹർത്താൽ ദിനത്തിൽ വൈകീട്ട് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷമാണ് കല്ലേറുണ്ടായത്.
യൂത്ത് കോൺഗ്രസുമായുണ്ടായ സംഘർഷത്തിൽ ദിശതെറ്റിയ കല്ല് പള്ളിയുടെ തൂണിന് കൊള്ളുകയായിരുന്നവെന്ന് ഡി.വൈ.എഫ്.ഐ പറയുന്നു. എന്നാൽ, മതസ്പർദയുണ്ടാക്കാൻ ഉദ്ദേശിച്ചാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. 153(എ) വകുപ്പ് ചേർത്താണ് കേസെടുത്തത്. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനനും മന്ത്രി ഇ.പി. ജയരാജനും പൊലീസിനെ വിമർശിച്ചിരുന്നു. അതുൽദാസിനെ ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
