Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെപ്സിയുടെ ജലചൂഷണം: നിലപാട് കടുപ്പിച്ച് സി.പി.എം

text_fields
bookmark_border
പെപ്സിയുടെ ജലചൂഷണം: നിലപാട് കടുപ്പിച്ച് സി.പി.എം
cancel

പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍െറ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ശീതളപാനീയ കമ്പനിയായ പെപ്സിയുടെ ചൂഷണത്തിനെതിരെ സി.പി.എം നിലപാട് കടുപ്പിച്ചു. അമിത ചൂഷണം തടയാന്‍ കര്‍ശന നടപടി ഉടന്‍ സ്വീകരിക്കണമെന്ന് പാര്‍ട്ടി ജില്ല കമ്മിറ്റി യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് നിലപാട് കടുപ്പിച്ചതിന്‍െറ സൂചനയാണ്.

വരള്‍ച്ചയുമായി ബന്ധപ്പെട്ട് നേരത്തേ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ പെപ്സിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. കഴിഞ്ഞദിവസം നടന്ന ജില്ല വികസന സമിതി യോഗത്തിലും ജലചൂഷണത്തിനെതിരെ വിമര്‍ശനമുണ്ടായി.

സി.പി.എം പുതുശ്ശേരി ഏരിയ കമ്മിറ്റി യോഗം നേരത്തേ തന്നെ പെപ്സിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. ആറ് കുഴല്‍ കിണറുകളാണ് പെപ്സി കമ്പനിയില്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. പാര്‍ട്ടി ജില്ല കമ്മിറ്റിതന്നെ പെപ്സിക്കെതിരെ വിശദമായ നിവേദനം തയാറാക്കി നല്‍കുന്നത് ആദ്യമായാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pepsi
Next Story