ബിന്ദു അമ്മിണിക്ക് നേരെ മുളക്സ്പ്രേ; കമീഷണർ ഒാഫീസിന് മുന്നിൽ പ്രതിഷേധം -VIDEO
text_fieldsകൊച്ചി: ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിക്കൊപ്പം കൊച്ചി കമീഷണർ ഒാഫീസിലെത്തിയ ബിന്ദു അമ് മിണിക്ക് നേരെ പ്രതിഷേധം. വിവരമറിഞ്ഞ് കമീഷണർ ഒാഫീസിന് മുന്നിൽ പ്രതിഷേധവുമായെത്തിയവരിൽ ഉൾപെട്ട ഹിന്ദു ഹെൽപ് ലൈ ൻ പ്രവർത്തകൻ ബിന്ദുവിന് നേരെ മുളകുസ്പ്രേ അടിച്ചു.

കാറിൽ നിന്നു ഫയൽ എടുക്കാൻ കമ്മിഷണർ ഓഫീസിൽ നിന്നു പുറത്തിറങ്ങിയതായിരുന്നു ബിന്ദു. നടന്നുവരുന്നതിനിടെ ഹിന്ദു ഹെൽപ് ലൈൻ നേതാവ് ശ്രീനാഥാണ് ബിന്ദുവിന് നേരെ മുളക് സ്പ്രേ അടിച്ചത്. തുടർന്ന് ബിന്ദു അമ്മിണിയെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. ശ്രീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശബരിമല ദര്‍ശനത്തിനായി പുലർച്ചെയോടെയാണ് ശബരിമല ദർശനത്തിനായ തൃപ്തി ദേശായിയും സംഘവും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ബിന്ദു അമ്മിണിയും ഇവരോടൊപ്പമുണ്ടായിരുന്നു. നിലവിൽ തൃപ്തിയും സംഘവും കമീഷണർ ഒാഫീസിലാണുള്ളത്. ദർശനത്തിന് സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ പൊലീസിനെ സമീപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
