Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഭയിൽ കണ്ടത്...

സഭയിൽ കണ്ടത് ഗവർണർക്കെതിരെയുള്ള​ ജനങ്ങളുടെ പ്രതിഷേധം -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
kunhalikkutty
cancel

തിരുവനന്തപുരം: ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനെതിരെ നിയമസഭയിൽ ഇന്ന്​ കണ്ടത്​ ജനങ്ങളുടെ പ്രതിഷേധമാണെന്ന്​ പി.കെ. ക ുഞ്ഞാലിക്കുട്ടി എം.പി. ജനാധിപത്യപരമായ രീതിയിലാണ്​ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചത്​. ഭരണഘടനയുടെ പവിത്രതക ്കും കീഴ്​വഴക്കങ്ങൾക്കും യോജിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്ന ഗവർണർക്കെതിരെ ജനാധിപത്യത്തോടും മതേതരത്വത്തോടും ബഹുമാനമുള്ള ഏതൊരു പ്രതിപക്ഷവും പ്രതിഷേധിച്ചേതീരൂ എന്നും അദ്ദേഹം പറഞ്ഞു​​.

ഗവർണറെ പ്രസംഗിക്കാൻ അനുവദിക്കാതിരുന്നിട്ടില്ല. ​മര്യാദയിലുള്ള തടയലാണ്​ നടന്നത്​. അത്​ യു.ഡി.എഫിൻെറ ജനാധിപത്യ ബോധത്തെയാണ്​ കാണിക്കുന്നത്​. ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ എല്ലാ സീമകളും ലംഘിച്ചാണ്​ മുന്നോട്ടു പോകുന്നതെന്ന്​ ജനങ്ങൾക്കറിയാം. ​അതിനാൽ ഈ പ്രതിഷേധം ഗവർണർ അർഹിക്കുന്നതാണെന്നും ഗവർണറോടുള്ള അമർഷം ഇടതുപക്ഷത്തിന്​ പ്രകടിപ്പിക്കാൻ സാധിക്കാതിരുന്നത്​ അവരുടെ അങ്ങേയറ്റത്തെ നിസ്സഹായാവസ്ഥ കൊണ്ടാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്​ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട സർക്കാർ പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്ന പദവിയാണ്​ ഗവർണറുടേത്​. അതിന്​ അതി​േൻറതായ പവിത്രതയും ഗൗരവവുമുണ്ട്​. ആ ഗൗരവം കുറക്കുന്ന നിലയിലാണ്​ ഗവർണർ പെരുമാറിക്കൊണ്ടിരുന്നത്​. നിയമസഭക്ക്​ മുമ്പിലും അതു​ തന്നെ അദ്ദേഹം ആവർത്തിക്കുകയായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Kunhalikuttykerala newskerala assemblymalayalam newsprotest against governor
News Summary - people's protest against governor; pk kunhalikkutty -kerala news
Next Story