Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുംബൈയിൽ കുടുങ്ങി...

മുംബൈയിൽ കുടുങ്ങി കാസർകോട്​ ജില്ലക്കാർ

text_fields
bookmark_border
മുംബൈയിൽ കുടുങ്ങി കാസർകോട്​ ജില്ലക്കാർ
cancel

പടന്ന: കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മുംബൈ മഹാനഗരത്തിൽ കുടുങ്ങി കാസർകോട്​ ജില്ലക്കാർ. ചുറ്റും രോഗബാധിതരും മരണങ്ങളും വർധിക്കുമ്പോഴും യാത്രപാസ് അനുവദിക്കപ്പെടാത്തതു മൂലമാണ് ജില്ലക്കാർക്ക് നാട്ടിലേക്ക് തിരിക്കാൻ സാധിക്കാത്തത്. പലരും ബസുകളും ടെമ്പോ ട്രാവലറുകളും ബുക്ക് ചെയ്ത് ദിവസങ്ങളായി കാത്തിരിപ്പാണ്. ഈ മാസം അഞ്ചിന്  അപേക്ഷിച്ച പലരും എന്ന് യാത്രതിരിക്കാൻ പറ്റും എന്നറിയാതെ വിഷമത്തിലാണ്. അതേസമയം കണ്ണൂർ, മലപ്പുറം ജില്ലക്കാർക്ക് വലിയ തടസ്സം കൂടാതെ പാസ് അനുവദിച്ചുകിട്ടുന്നുണ്ട്. 

കാസർകോട്​ ജില്ലക്കാർക്ക് വെറും 72 പാസ് മാത്രമാണ് അനുവദിച്ചതെന്നും എന്നാൽ, കാസർകോട്​ വഴി പോകുന്ന മറ്റ് ജില്ലക്കാർക്ക് ആയിരക്കണക്കിന് പാസ് അനുവദിച്ചതായി സർക്കാറി​​െൻറ ജാഗ്രത വെബ്സൈറ്റിൽ കാണാമെന്നും മുംബൈ പടന്ന മുസ്​ലിം ജമാഅത്ത് ഹെൽപ് െഡസ്ക് ചെയർമാൻ പി.വി. സിദ്ദീഖ് പറഞ്ഞു. മുംബൈയിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് ട്രെയിൻ ഇതുവരെ അനുവദിച്ചിട്ടില്ല. നിലവിൽ ഡൽഹിയിൽനിന്ന്​ പുറപ്പെടുന്ന ട്രെയിനിൽ പൻവേൽ വരെ റോഡ് മാർഗം യാത്ര ചെയ്താൽ കയറാമെങ്കിലും ടിക്കറ്റ് കൺഫോം ആകാതെ ഇപ്പോൾ താമസിക്കുന്നയിടത്തുനിന്ന് പുറത്തിറങ്ങാൻ കഴിയില്ല. 

മുംബൈയിൽ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട പലയിടങ്ങളിലും പുറത്തേക്ക് ആളെ വിടുന്നുണ്ടെങ്കിലും തിരിച്ച് ആ ഭാഗത്തേക്ക് പ്രവേശിപ്പിക്കില്ല. ടിക്കറ്റ് കൺഫോം ആകാതെ താമസ സ്ഥലത്തുനിന്ന് പുറപ്പെട്ടാൽ യാത്ര തുടരാനോ തിരിച്ച് താമസസ്ഥലത്തേക്ക് വരാനോ പറ്റാത്ത അവസ്ഥ വരും. 
കേരളത്തിലെ ഇതര സംസ്ഥാനക്കാരയ തൊഴിലാളികൾക്ക് നോൺ സ്​റ്റോപ്​ ട്രെയിൻ അനുവദിച്ച്​ സ്വന്തം നാട്ടിൽ എത്താൻ കഴിഞ്ഞെങ്കിലും മുംബൈയിലുള്ള കേരളീയർക്ക്  സ്വന്തം നാട്ടിലേക്ക് ട്രെയിൻ അനുവദിക്കപ്പെടാത്തത് നീതികേടാണെന്നും സർക്കാർ ഇടപെട്ട് മുംബൈ മലയാളികളെ നാട്ടിലെത്തിക്കാൻ ട്രെയിൻ അനുവദിക്കണമെന്നും വെൽഫെയർ പാർട്ടി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡൻറ്​ ടി.കെ. അഷ്റഫ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMumbai NewsTRAPPEDtrain servicecorona viruscovidlockdownKasaragod News
News Summary - peoples from kasaragod trapped in mumbai- kerala
Next Story