Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീപ്പിൾസ് ഫൗണ്ടേഷൻ ഭവന...

പീപ്പിൾസ് ഫൗണ്ടേഷൻ ഭവന പദ്ധതി പൂർത്തിയായി

text_fields
bookmark_border
പീപ്പിൾസ് ഫൗണ്ടേഷൻ ഭവന പദ്ധതി പൂർത്തിയായി
cancel
camera_alt???????????? ??????????? ???????????? ???????? ????????????? ????????? ????? ?????????????????????? ???? ??????????????? ??.??? ???????????????????

വ​ണ്ടി​പ്പെ​രി​യാ​ർ: സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലാ​ണ്​ പ്ര​ള​യ​ത്തി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​നു ക​ര​ക​യ​റാ​ൻ സാ​ധ്യ​മാ​യ​തെ​ന്ന്​ ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി. പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള​യു​ടെ ഇ​ടു​ക്കി ജി​ല്ല​യി​ലെ പ്ര​ള​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​റി​​െൻറ അ​ള​വു​കോ​ൽ​വെ​ച്ച്​ പ​ല​ർ​ക്കും ധ​ന​സ​ഹാ​യം ഇ​നി​യും ല​ഭ്യ​മാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 62ാം മൈ​ലി​ൽ ഷ​മീ​റ​ക്ക് അ​ട​ക്കം ജി​ല്ല​യി​ൽ 14 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ്​ പീ​പ്പി​ൾ​സ്​ ഫൗ​ണ്ടേ​ഷ​ൻ വീ​ടു​ക​ൾ നി​ർ​മി​ച്ചു​​ ന​ൽ​കി​യ​ത്. ഷ​മീ​റ​ക്ക്​ വീ​ട് നി​ർ​മി​ക്കാ​ൻ അ​നു​ജ​ൻ നി​സാ​മാ​ണ്​ സ്ഥ​ലം ന​ൽ​കി​യ​ത്.

കൊ​ടും​പേ​മാ​രി​യി​ൽ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​​െൻറ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും തു​റ​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ ഷ​മീ​റ​യു​ടെ വീ​ടും പൗ​ൾ​ട്രി ഫാ​മും അ​തി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു​ കോ​ഴി​ക​ളു​മാ​ണ് ന​ശി​ച്ചു​പോ​യ​ത്. ഏ​ക​ദേ​ശം മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണ്​ ഫാ​മി​ൽ മാ​ത്രം ഉ​ണ്ടാ​യ​ത്.

വീ​ട്​ പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. ഇ​തു മ​ന​സ്സി​ലാ​ക്കി​യ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ​യും സോ​ളി​ഡാ​രി​റ്റി യൂ​ത്ത്മൂ​വ്മ​െൻറി​​െൻറ​യും പ്ര​വ​ർ​ത്ത​ക​ർ പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്​ അ​വ​ർ​ക്ക്​ വീ​ട് വെ​ച്ചു​ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​റു​പ്പു​പാ​ലം സ്വ​ദേ​ശി​ക​ളാ​യ ബാ​വ ന​സീ​മ, ഷ​മീ​ഫ്, ഉ​ഷ, ന​വാ​സ് എ​ന്നി​വ​ർ​ക്കും ഭ​വ​ന ധ​ന​സ​ഹാ​യം ന​ൽ​കി. പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ല ര​ക്ഷാ​ധി​കാ​രി എം.​എം. ഷാ​ജ​ഹാ​ൻ ന​ദ്‌​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ള​യ പു​ന​ര​ധി​വാ​സ ക​മ്മി​റ്റി ജി​ല്ല ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ​ഹ​ലിം പ​ദ്ധ​തി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന പ്ര​തി​നി​ധി സാ​ദി​ഖ് ഉ​ളി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ആ​ലീ​സ് സ​ണ്ണി, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​പി. കാ​സിം മൗ​ല​വി, കെ.​എ​സ്. അ​ബ്​​ദു​ൽ മ​ജീ​ദ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഡോ. ​ന​സി​യ ഹ​സ​ൻ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ടി.​എ​ച്ച്. അ​ബ്​​ദു​സ​മ​ദ്, പി.​എ​ൻ. അ​ബ്​​ദു​ൽ അ​സീ​സ്, എം.​കെ. കു​ഞ്ഞു​മോ​ൻ, ഉ​മ്മ​ർ ഫാ​റൂ​ഖ്, അ​ജ്മ​ൽ​ഷാ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​എ.​പി. ഹ​സ​ൻ സ്വാ​ഗ​ത​വും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹൈ​റേ​ഞ്ച് ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​ഹിം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspeoples foundation
News Summary - Peoples Foundation Home Work-India News
Next Story