പീപ്പിൾസ് ഫൗണ്ടേഷൻ ഭവന പദ്ധതി; ഉദ്ഘാടനം നാളെ
text_fieldsകൽപറ്റ: പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രളയക്കെടുതി പുനരധിവാസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് പനമരം കീഞ്ഞ്കടവിൽ നടക്കും. പ്രളയാനന്തര പുനർനിർമാണത്തിെൻറ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാനത്ത് നിർമിക്കുന്ന 500 വീടുകളിൽ ആദ്യത്തേതിെൻറ തറക്കല്ലിടലാണ് നടക്കുന്നത്. സർക്കാറിെൻറ കൂടി സഹകരണത്തോടെ ജനകീയ ഫണ്ട് സമാഹരണത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകൾക്കുപുറമെ, 1000 വീടുകളുടെ അറ്റകുറ്റപ്പണിക്കും തുടക്കം കുറിക്കും.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ്, എം.ഐ. ഷാനവാസ് എം.പി, ഒ.ആർ. കേളു എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി എം.കെ. മുഹമ്മദലി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. മോഹനൻ, ടൗൺ ജുമാമസ്ജിദ് ഖത്വീബ് അഷ്റഫ് ഫൈസി, നിത്യ സഹായ മാതാ ദേവാലയം വികാരി ഫാദർ സാജു അരശ്ശേരി, വെൽെഫയർ പാർട്ടി ജില്ല സെക്രട്ടറി വി.കെ. ബിനു, അംഗങ്ങളായ കമല വിജയൻ, എം.എ. ചാക്കോ, സുലൈഖ, ജുൽന, പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി പി.സി. ബഷീർ, ജമാഅത്തെ ഇസലാമി ജില്ല പ്രസിഡൻറ് മലിക് ശഹബാസ് എന്നിവർ പങ്കെടുക്കും
