കണ്ണൂരിൽ 104 പേർക്ക് ഭൂമി നൽകി പീപ്പിൾസ് ഫൗണ്ടേഷൻ
text_fieldsപീപ്പിൾസ് ഫണ്ടേഷൻ ഭൂമി വിതരണ പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിരക്ക് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ
ഭൂരേഖകൾ കൈമാറുന്നു
കണ്ണൂർ: എല്ലാവർക്കും ജീവിക്കാനുള്ള സൗകര്യം ഉറപ്പു വരുത്താനുള്ള ബാധ്യത നമുക്കുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. സമൂഹത്തോടുള്ള ആ കടപ്പാട് നിർവഹിക്കുമ്പോഴാണ് നമുക്ക് ജീവിത വിജയമുണ്ടാകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കണ്ണൂർ ജില്ലയിലെ ലൈഫ്മിഷൻ ഗുണഭോക്താക്കളായ 10 തദ്ദേശ സ്ഥാപനങ്ങളിലെ 104 ഭവന രഹിതർക്കുള്ള ഭൂമി വിതരണം തളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുണഭോക്താക്കൾക്കുവേണ്ടി കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര, തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷമീമ എന്നിവർ ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി.
പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ് അധ്യക്ഷതവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷന് പുതുതായി ഭൂമി നൽകിയ ജോസ് കൊല്ലിയിൽ, അഷ്റഫ് തളിപ്പറമ്പ് എന്നിവരിൽനിന്ന് സെക്രട്ടറി അയ്യൂബ് തിരൂർ രേഖകൾ ഏറ്റുവാങ്ങി.
വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് പ്രസിഡന്റ് കെ.എസ്. റിയാസ്, അഡ്വ. എസ്. മമ്മു, നഗരസഭ കൗൺസിലർ സബിത, വളപട്ടണം വി.ഇ.ഒ സുനന്ദ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ല പ്രസിഡന്റ് പി.കെ. മുഹമ്മദ് സാജിദ് നദ്വി സ്വാഗതവും പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ സി.പി. അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

