Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീപ്പിൾസ്​ ഫൗണ്ടേഷൻ...

പീപ്പിൾസ്​ ഫൗണ്ടേഷൻ ഫ്ലാറ്റ്​ സമുച്ചയം കൈമാറി

text_fields
bookmark_border
peoples foundation
cancel

പെ​രു​മ്പാ​വൂ​ര്‍: ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ പീ​പ്പി​ള്‍സ് ഫൗ​ണ്ടേ​ഷ​നും ഐ​ഡ ി​യ​ല്‍ സ​ര്‍വി​സ് ട്ര​സ്​​റ്റ് മ​ഞ്ഞ​പ്പെ​ട്ടി​യും സം​യു​ക്ത​മാ​യി ഭ​വ​ന​ര​ഹി​ത​ര്‍ക്ക്​ പ​ണി​തീ​ര്‍ത്ത 12 വീ​ട്​ ഉ​ള്‍ക്കൊ​ള്ളു​ന്ന ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​​െൻറ താ​ക്കോ​ല്‍ ദാ​നം ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ ള അ​മീ​ര്‍ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് നി​ര്‍വ​ഹി​ച്ചു. നാ​ലെ​ണ്ണം പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ങ്ങ​ള്‍ക്കാ​ണ് ന​ല്‍കി​യ​ത്.

ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ജീ​വ​ന്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ​ജോ​ലി​ക​ളി​ലും ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​ന​ര​ധി​വാ​സ സം​രം​ഭ​ങ്ങ​ളി​ലും പ്ര​ശം​സ​നീ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് പീ​പ്പി​ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ കാ​ഴ്ചവെച്ച​തെ​ന്ന്​ അ​മീ​ർ പ​റ​ഞ്ഞു. ഭേ​ദ​ങ്ങ​ളേ​തു​മി​ല്ലാ​തെ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള ഓ​രോ​രു​ത്ത​രി​ലേ​ക്കും സാ​ധ്യ​മാ​യ അ​ള​വി​ല്‍ അ​തി​​െൻറ സ​ഹാ​യ​ങ്ങ​ള്‍ നീ​ണ്ടു​ചെ​ന്നു.
ഫ്ലാ​റ്റ്​ സി​സ്​​റ്റ​ത്തി​ല്‍ പീ​പ്പി​ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ ത​യാ​റാ​ക്കി​യ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ​േപ്രാ​ജ​ക്ടാ​ണി​ത്. പീ​പ്പി​ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ പി. ​മു​ജീ​ബു​റ​ഹ്​​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​ഡി​യ​ല്‍ സ​ര്‍വി​സ് ട്ര​സ്​​റ്റ് ചെ​യ​ര്‍മാ​ന്‍ എം.​എം. അ​ബ്​​ദു​റ​ഹ്​​മാ​ന്‍, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എം.​കെ. അ​ബൂ​ബ​ക്ക​ര്‍ ഫാ​റൂ​ഖി, വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷ​റീ​ന ബ​ഷീ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം നൂ​ര്‍ജ​ഹാ​ന്‍ സ​ക്കീ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗം ന​സീ​ര്‍ കാ​ക്ക​നാ​ട്ടി​ല്‍, കു​തി​ര​പ്പ​റ​മ്പ് മു​സ്‌​ലിം ജ​മാ​അ​ത്ത് ഇ​മാം അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ഹ്‌​സ​നി, പ്ര​സി​ഡ​ൻ​റ്​ ടി.​പി. മ​ക്കാ​ര്‍പി​ള്ള, മ​ഞ്ഞ​പ്പെ​ട്ടി സെ​ന്‍ട്ര​ല്‍ മ​സ്ജി​ദ് ഇ​മാം ഇ​സ്മാ​യി​ല്‍ ഹ​സ​നി, വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന​സ​മി​തി അം​ഗം സ​മ​ദ് നെ​ടു​മ്പാ​ശ്ശേ​രി, മാ​ന​വ​സൗ​ഹാ​ര്‍ദ​വേ​ദി പ്ര​സി​ഡ​ൻ​റ്​ സി. ​ഗി​രീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ജ​മാ​ല്‍ അ​സ്ഹ​രി സ്വാ​ഗ​ത​വും ഐ​ഡി​യ​ല്‍ ട്ര​സ്​​റ്റ് സെ​ക്ര​ട്ട​റി മൊ​യ്തീ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. പീ​പ്പി​ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ മു​ഹ​മ്മ​ദ് ഉ​മ്മ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mi abdul azeezjama athe islamipeoples foundation
News Summary - peoples foundation flat-kerala news
Next Story