Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിനെ...

സി.പി.എമ്മിനെ ബി.ജെ.പിയുമായി കൂട്ടികെട്ടിയാല്‍ ജനം വിശ്വസിക്കില്ല- കടകംപളളി സുരേന്ദ്രൻ

text_fields
bookmark_border
Kadakampally Surendran
cancel

തിരുവനന്തപുരം: സി.പി.എമ്മിനെ ബി.ജെ.പിയുമായി കൂട്ടികെട്ടിയാല്‍ ജനം വിശ്വസിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബി.ജെ.പി നേതാവ് ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ ജനം വിശ്വസിക്കില്ലെന്ന് കടകംപള്ളി പറഞ്ഞു.

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചയാവില്ലെന്നും ദേവസ്വം മന്ത്രി പറഞ്ഞു. അമ്പലങ്ങള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും ഈ സര്‍ക്കാര്‍ നല്‍കിയ പിന്തുണ ജനങ്ങള്‍ക്കറിയാം. കോടികളുടെ വികസനമാണ് ഈ സര്‍ക്കാര്‍ നടത്തിയത്. വികസനവും ജീവിതപ്രശ്നങ്ങളും മാത്രമായിരിക്കും തെരഞ്ഞെടുപ്പിലെ ചര്‍ച്ചയെന്നും കടകംപള്ളി പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ 100 ദിവസത്തിനുള്ളിൽ ശബരിമല നിയമ നിർമാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ആത്മാർഥത ഉണ്ടെങ്കിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് പിണറായി വിജയൻ മാപ്പ് പറയണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം.

Show Full Article
TAGS:Kadakampally SurendranCPMBJP
News Summary - People will not believe if the CPM is linked with the BJP - Kadakampally Surendran
Next Story