Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണിയുടേത് നാടന്‍ ശൈലിയാണോയെന്ന് ജനം തീരുമാനിക്കട്ടെയെന്ന് കാനം
text_fieldsbookmark_border
കോട്ടയം: മന്ത്രി എം.എം മണിയുടെ പരാമര്‍ശങ്ങള്‍ നാടന്‍ ശൈലിയാണോയെന്ന് ജനം തീരുമാനിക്കട്ടെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മണിയുടെ പ്രസ്താവനയെക്കുറിച്ച് താൻ അഭിപ്രായം പറയുന്നില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ വിശദീകരണം നൽകി കഴിഞ്ഞു. മണി വാക്കുകളിൽ മിതത്വം പാലിക്കണം എന്നുള്ളത് യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പൊമ്പിളൈ ഒരുമൈ സമരത്തെ വലിയ സംഭവമായി കാണുന്നില്ല. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story
