'മത്സരിക്കുന്നത് പാർട്ടി മെമ്പർഷിപ്പ് പോലും ഇല്ലാത്ത വ്യക്തികൾ', സി.പി.ഐ വിട്ട് ഡെപ്യൂട്ടി മേയർ അൻസിയ
text_fieldsകൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ സി.പി.ഐയില്‍ നിന്ന് രാജിവെക്കുന്നുവെന്ന് കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ. എ. അന്‍സിയ. മട്ടാഞ്ചേരി അഞ്ചാം ഡിവിഷനിലെ കൗണ്‍സിലര്‍ ആയ കെ.എ അന്‍സിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്നാണ് അൻസിയയുടെ ആരോപണം.
എൽ.ഡി.എഫ് മുന്നണിക്കൊപ്പം തുടരാനാണ് തീരുമാനമെന്ന് അന്‍സിയ അറിയിച്ചു. നിലവില്‍ മത്സരിക്കാന്‍ പോകുന്നത് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലുമില്ലാത്ത വ്യക്തികളാണ്. താൻ നേരിട്ട നിരവധി പ്രശ്‌നങ്ങള്‍ പാര്‍ട്ടിയോട് പറഞ്ഞിരുന്നെന്നും അന്‍സിയ പറഞ്ഞു. പ്രശ്‌നങ്ങള്‍ പാര്‍ട്ടിയോട് പറഞ്ഞപ്പോള്‍ ഒരിക്കല്‍ പോലും പിന്തുണ ലഭിച്ചിട്ടില്ല. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചത് പോലെയായിരുന്നു അവസ്ഥ. എന്നിട്ടും മട്ടാഞ്ചേരിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകാന്‍ സാധിച്ചുവെന്നും അന്‍സിബ പറഞ്ഞു.
ലീഗിന്റെ കോട്ടയായിരുന്ന മട്ടാഞ്ചേരി സീറ്റ് പിടിച്ചെടുത്തുകൊണ്ടായിരുന്നു സി.പി.ഐ മഹിളാ സംഘം മണ്ഡലം സെക്രട്ടറി കൂടിയായിരുന്ന അന്‍സിയ കഴിഞ്ഞ തവണ വിജയിച്ചത്.
'ആറാം ഡിവിഷനില്‍ ഇത്തവണ സി.പി.ഐയുടെ സീറ്റില്‍ മത്സരിക്കുന്നില്ലെന്നാണ് ഞാന്‍ പറഞ്ഞത്. മഹിളാ സംഘത്തില്‍ നന്നായി പ്രവര്‍ത്തിക്കുന്ന രണ്ട് പേരെ നിര്‍ദേശിച്ചിരുന്നു. എന്നാൽ, അർഹതയില്ലാത്ത ആളുടെ പേരാണ് അന്തിമമായി വന്നത്.പ്രസ്ഥാനം വ്യക്തികളിലേക്ക് ഒതുങ്ങി പോയി.' കെ.എന്‍ അന്‍സിയ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

