Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജനങ്ങൾ ഏറ്റെടുത്ത് സ​മൃ​ദ്ധി പ​ദ്ധ​തി​
cancel
camera_alt

സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം കൃ​ഷി​മ​​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലെ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​​ൽ​വെ​ച്ച്​ നി​ർ​വ​ഹി​ക്കു​ന്നു

Homechevron_rightNewschevron_rightKeralachevron_rightജനങ്ങൾ ഏറ്റെടുത്ത്...

ജനങ്ങൾ ഏറ്റെടുത്ത് 'സ​മൃ​ദ്ധി' പ​ദ്ധ​തി​

text_fields
bookmark_border

കോഴിക്കോട്/തി​രു​വ​ന​ന്ത​പു​രം: 'മാ​ധ്യ​മ'​വും സം​സ്ഥാ​ന കൃ​ഷി​ വ​കു​പ്പും ചേ​ർ​ന്നൊ​രു​ക്കു​ന്ന 'സ​മൃ​ദ്ധി; ന​മു​ക്കു​മാ​കാം അ​ടു​ക്ക​ള​ത്തോ​ട്ടം' പ​ദ്ധ​തി​ക്ക് ജനങ്ങളുടെ വൻ പിന്തുണ. പൊതുജനങ്ങളും കർഷകരും പദ്ധതിയെ കുറിച്ച് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും അറിയിക്കുന്നത്. പദ്ധതിക്ക് പിന്തുണ നൽകുന്ന സന്ദേശങ്ങളും ചിത്രങ്ങളും ഫേസ്ബുക്ക് അടക്കം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റാണ് 'സ​മൃ​ദ്ധി; ന​മു​ക്കു​മാ​കാം അ​ടു​ക്ക​ള​ത്തോ​ട്ടം' പ​ദ്ധ​തി​ക്ക് ശനിയാഴ്ച തുടക്കം കുറിച്ചത്. ഒൗ​ദ്യോ​ഗി​ക വ​സ​തി​യായ ഗ്രേസിന്​ ചു​റ്റും മ​ന്ത്രി​യൊ​രു​ക്കി​യ കൃ​ഷി​ത്തോ​ട്ടമാണ് പ​ദ്ധ​തി​യു​ടെ ഗം​ഭീ​ര തു​ട​ക്ക​ത്തി​ന്​ വേ​ദി​യാ​യത്.

കാ​ർ​ഷി​ക​ രം​ഗ​ത്തെ സ്വ​യം​പ​ര്യാ​പ്​​ത​ത​ക്ക്​ 'മാ​ധ്യ​മം' ന​ട​ത്തു​ന്ന ചു​വ​ടു​വെ​പ്പ്​ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന്​ മ​ന്ത്രി സു​നി​ൽ​കു​മാർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൃ​ഷി​യി​ൽ ഒാ​രോ മ​ല​യാ​ളി​യും മു​ന്നി​ട്ടി​റ​ങ്ങേ​ണ്ട സ​മ​യ​മാ​യി. അ​ങ്ങ​നെ​യേ സ്വ​യം​പ​ര്യാ​പ്​​ത കാ​ർ​ഷി​ക കേ​ര​ള​മെ​ന്ന സ്വ​പ്​​നം യാ​ഥാ​ർ​ഥ്യ​മാ​കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സമൃദ്ധി പദ്ധതിയുടെ ഭാഗമായി മാധ്യമം പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് വായിക്കുന്ന മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും

'സ​മൃ​ദ്ധി'​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​ത മ​ന്ത്രി, 'മാ​ധ്യ​മം' വാ​യ​ന​ക്കാ​ർ​ക്ക്​ കൃ​ഷി വ​കു​പ്പി​ന്‍റെ ഒാ​ണ​സ​മ്മാ​ന​മാ​യ പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടെ വി​ത​ര​ണോ​ദ്​​ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചിരുന്നു. 'ഒാ​ണ​ത്തി​ന്​ ഒ​രു​മു​റം പ​ച്ച​ക്ക​റി' എ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റിന്‍റെ പ​ദ്ധ​തി​യു​ടെ വി​ളം​ബ​ര​മെ​ന്ന നി​ല​ക്ക്, സ്വ​ന്തം തോ​ട്ട​ത്തി​ൽ ​നി​ന്ന്​ വി​ള​വെ​ടു​ത്ത ഒ​രു​മു​റം പ​ച്ച​ക്ക​റി​ സാ​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു വി​ത്ത്​ വി​ത​ര​ണോ​ദ്​​ഘാ​ട​നം.


കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ഒ​രു ദി​ന​പ​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ വ​രി​ക്കാ​ർ​ക്കും പ​ച്ച​ക്ക​റി വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 'മാ​ധ്യ​മം' ന​ട​പ്പാ​ക്കു​ന്ന 'സ​മൃ​ദ്ധി' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​യ​ന​ക്കാ​ർ​ക്ക്​ വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വി​ത്ത്​ പാ​കു​ന്ന​തിന്‍റെയും അ​ടു​ക്ക​ള​ത്തോ​ട്ടം പ​രി​പാ​ലി​ക്കു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ, വി​ഡി​യോ എ​ന്നി​വ 'മാ​ധ്യ​മം' ഫേ​സ്​​ബു​ക്ക്​ പേ​ജി​ലും യൂ ​ട്യൂ​ബ്​ ചാ​ന​ലി​ലും ഒാ​ൺ​ലൈ​നി​ലും ​പ്ര​സി​ദ്ധീ​ക​രി​ക്കും. മി​ക​ച്ച വി​ഡി​യോ​ക​ൾ​ക്കും ചി​ത്ര​ങ്ങ​ൾ​ക്കും സ​മ്മാ​ന​ം നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture News#madhyamam Samridhi#vs sunil kumar#Agri Project#Madhyamam Daily
Next Story