Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്ദീപ്​ വധം:...

സന്ദീപ്​ വധം: പ്രതികൾക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം; തെളിവെടുപ്പ്​ പാതിയിൽ നിർത്തി

text_fields
bookmark_border
സന്ദീപ്​ വധം: പ്രതികൾക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം; തെളിവെടുപ്പ്​ പാതിയിൽ നിർത്തി
cancel

തി​രു​വ​ല്ല: സി.​പി.​എം പെ​രി​ങ്ങ​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ബി. സ​ന്ദീ​പ് കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് നേ​രെ നാ​ട്ടു​കാ​രു​ടെ വ​ൻ പ്ര​തി​ഷേ​ധം. തു​ട​ർ​ന്ന് തെ​ളി​വെ​ടു​പ്പ് പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി പ്ര​തി​ക​ളു​മാ​യി പൊ​ലീ​സ് മ​ട​ങ്ങി. പ്ര​തി​ക​ളാ​യ പെ​രി​ങ്ങ​ര ചാ​ത്ത​ങ്ക​രി കൗ​സ​ല്യ​യി​ൽ ജി​ഷ്ണു (23), ച​ങ്ങ​നാ​ശ്ശേ​രി പാ​യി​പ്പാ​ട് പ​ള്ളി​ക്ക​ച്ചി​റ കൊ​ച്ചു​പ​റ​മ്പി​ൽ പ്ര​മോ​ദ് (23), തി​രു​വ​ല്ല കാ​വും​ഭാ​ഗം വേ​ങ്ങ​ൽ ന​ന്ദു​ഭ​വ​നി​ൽ ന​ന്ദു (24), വേ​ങ്ങ​ൽ ആ​ലം​തു​രു​ത്തി പാ​റ​ത്ത​റ തു​ണ്ടി​യി​ൽ വി​ഷ്ണു​കു​മാ​ർ (അ​ഭി -25), കാ​സ​ർ​കോ​ട് സ്വ​ദേ​ശി മ​ൻ​സൂ​ർ (22) എ​ന്നി​വ​ർക്കുനേരെയാണ്​ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​ത്.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ മു​ത​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ സ്ഥ​ല​ത്ത് സം​ഘ​ടി​ച്ചി​രു​ന്നു. ഉ​ച്ച​ക്ക്​ 1.30ഓ​ടെ പ്ര​തി​ക​ളു​മാ​യി ചാ​ത്ത​ങ്ക​രി​യി​ൽ സ​ന്ദീ​പി​നെ കൊ​ല​പ്പെ​ടു​ത്തി​യ പാ​ട​ത്തെ ക​ലു​ങ്കി​ന് സ​മീ​പം തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​മി​ര​മ്പി​യ​ത്.

പ്ര​തി​ക​ൾ അ​ഞ്ചു​പേ​രെ മൂ​ന്നു വാ​ഹ​ന​ത്തി​ലാ​യാ​ണ് കൊ​ണ്ടു​വ​ന്ന​ത്. രണ്ടുപേരെ ആദ്യ വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ക്കി പൊ​ലീ​സ് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞതോ​ടെ യു​വാ​ക്ക​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് വാ​ഹ​ന​ത്തി​ന​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തി. ഉടൻ പൊ​ലീ​സ് പ്ര​തി​ക​ളെ വേ​ഗ​ത്തി​ൽ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി. ഇ​തോ​ടെ വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ ക​യ​റി ത​ട​യാ​നും ഒ​രു​കൂ​ട്ട​ർ ശ്ര​മി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ത​ള്ളി​നീ​ക്കി പ്ര​തി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് കു​റ്റ​പ്പു​ഴ​യി​ലെ ലോ​ഡ്ജി​ലും ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ആ​ല​പ്പു​ഴ ക​രു​വാ​റ്റ​യി​ലെ വീ​ട്ടി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sandeep Murder
News Summary - people protest against the sandeep murder case accused
Next Story