Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമീപവാസികളുടെ...

സമീപവാസികളുടെ എതിര്‍പ്പ്; ബംഗളൂരുവില്‍ മരിച്ച പൂനൂര്‍ സ്വദേശിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാനായില്ല

text_fields
bookmark_border
babu-death
cancel
camera_alt???????????? ???? ????

പൂനൂർ (കോഴിക്കോട്​): ബംഗളൂരുവിൽ മരിച്ച പൂനൂർ പെരിങ്ങളംവയൽ വേണുഗോപാലന്‍ എന്ന ബാബുവി​​െൻറ (56) മൃതദേഹം വീട്ടുവള പ്പില്‍ സംസ്കരിക്കാൻ അനുവദിച്ചില്ലെന്ന് ആക്ഷേപം. വാഹനാപകടത്തെ തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്ന ബാ ബു കഴിഞ്ഞ ദിവസമാണ് മരിച്ചത്. വര്‍ഷങ്ങളായി കുടുംബസമേതം ബംഗളൂരുവിലാണ് താമസം.

ബാബുവി​​െൻറ അന്ത്യാഭിലാഷപ്രകാരം പെരിങ്ങളംവയലിലെ തറവാട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കാൻ മക്കളും മറ്റും നാട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. എന്നാൽ, കൊറോണക്കാലമായതിനാൽ ഈ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ നാട്ടുകാരില്‍ ചിലർ അനുവദിച്ചില്ല. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.

ബംഗളൂരു ആശുപത്രിയില്‍നിന്ന് പോസ്​റ്റ്​മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമായാണ് കുടുംബം നാട്ടിലെത്തിയത്​. മൃതദേഹത്തോട് ചെയ്യുന്ന അനാദരവാണെന്ന്​ പറഞ്ഞിട്ടും ഒരുവിഭാഗം നാട്ടുകാര്‍ സംഘടിച്ച് എതിര്‍ക്കുകയായിരുന്നു.

നാട്ടുകാരെ അനുനയിപ്പിക്കാന്‍ കഴിയാതായതോടെ പെരിങ്ങളംവയലിലെ റോഡരികിൽ ആംബുലൻസിൽ തന്നെ കുടുംബാംഗങ്ങളെ കാണിച്ചശേഷം മൃതദേഹം കോഴിക്കോട്​ മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്​ ബാധയല്ല മരണകാരണമെന്ന് വ്യക്തമാക്കിയിട്ടും നാട്ടുകാരില്‍ ചിലര്‍ മൃതദേഹത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതായി ആക്ഷേപമുണ്ട്. റാണിയാണ് ബാബുവി​​െൻറ ഭാര്യ.
മക്കള്‍: ഉഷ, നിഷ, ആശ. മരുമക്കള്‍: രഘു, മണി, വാസു. സഹോദരങ്ങള്‍: വിജയന്‍, പങ്കജവല്ലി, സുഗതകുമാരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbanglore death
News Summary - people not allowed burial of dead body
Next Story