'ഓപറേഷന്‍ തൂഫാന്‍ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു' -മന്ത്രി പി.സി. വിഷ്ണുനാഥ്
text_fieldsകൊല്ലം റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന ലഹരി വിരുദ്ധ കാംപെയിന്‍ മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു.
ഇളമ്പള്ളൂര്‍: ലഹരി മാഫിയയുടെ അടിവേരറുക്കാന്‍ യു.ഡി.എഫ്.സര്‍ക്കാര്‍ ആരംഭിച്ച ഓപറേഷന്‍ തൂഫാന്‍ വലിയ വിജയമാണെന്നും അത് ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞെന്നും മന്ത്രി പി.സി.വിഷ്ണുനാഥ്. കൊല്ലം റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഇളമ്പള്ളൂര്‍ സ്‌കൂള്‍ മൈതാനിയില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
റൂറല്‍ എസ്.പി.ഷാജി സുഗുണന്‍, ഡി.വൈ.എസ്.പി. എം.ആര്‍ ബിനുകുമാര്‍, കുണ്ടറ ഇന്‍സ്‌പേക്ടര്‍ തന്‍സീന്‍ മുഹമ്മദ്, ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധുഗോപന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാംവര്‍ഗ്ഗീസ്, പഞ്ചായത്തംഗം സാജു വര്‍ഗ്ഗീസ്, എസ്.എന്‍.എസ്.എ.എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ ബി.അനില്‍കുമാര്‍, ഹെഡ്മാസ്റ്റര്‍ മനു, എം.ജി.ഡി ബോയിസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫിലിപ്പ് എം.ഏലിയാസ്, സ്റ്റൂഡന്റ് പൊലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് കേഡറ്റ്‌സ് എന്നിവര്‍ പങ്കെടുത്തു. ലഹരി വിരുദ്ധ റാലിയും നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

