പാറശ്ശാല: ചിറ്റാറില്‍ നിന്നും തോട് വഴി കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട മഞ്ചവിളകത്തെത്തിയ പെരുമ്പാമ്പിനെ പിടികൂടി. പെരുമ്പാമ്പിനെ കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ വിവരം ബ്ലോക്ക് മെമ്പര്‍ കെ.വി. പത്മകുമാറിനെയും പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.എസ്. നവനീത് കുമാറിനെയും അറിയിക്കുകയായിരുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പള്ളിച്ചല്‍ സുധീഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ പാമ്പിന് കോഴിയെ നല്‍കുകയും ചെയ്തു. കാട്ടില്‍ വിടുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.