Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപകരില്ലാത്ത...

അധ്യാപകരില്ലാത്ത സ്​കൂളിൽനിന്ന്​ പ്യൂണും പടിയിറങ്ങുന്നു

text_fields
bookmark_border
Peon also leaves a school without teachers
cancel
camera_alt

ചേ​റൂ​ർ ജി.​എ​ൽ.​പി സ്കൂ​ൾ

വേ​ങ്ങ​ര: ഒ​രു അ​ധ്യാ​പ​ക​നു​മി​ല്ലാ​തെ ചേ​റൂ​ർ ജി.​എ​ൽ.​പി സ്കൂ​ൾ. ആ​യി​ര​ങ്ങ​ൾ തൊ​ഴി​ലി​നു സ​മ​രം ചെ​യ്യു​േ​മ്പാ​ഴാ​ണ്​ ക​ണ്ണ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡാ​യ ചേ​റൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ. എ​ൽ.​പി സ്‌​കൂ​ൾ ഒ​രു​അ​ധ്യാ​പ​ക​നു​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്​​കൂ​ളി​ൽ ആ​കെ​യു​ള്ള​ത്​ ഒ​രു പ്യൂ​ൺ മാ​ത്രം.ഈ ​വ​ർ​ഷ​ം ഇ​ദ്ദേ​ഹ​വും വി​ര​മി​ക്കും. നൂ​റോളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്​​കൂ​ൾ ആ​ണി​ത്. ക​ഴി​ഞ്ഞ അ​ക്കാ​ദ​മി​ക വ​ർ​ഷാ​വ​സാ​നം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി​ര​മി​ച്ചു. ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ധ്യാ​പ​ക​രും കോ​വി​ഡ്​ കാ​ല​മാ​യ​തി​നാ​ൽ സ്കൂ​ൾ വി​ട്ടു​പോ​യി.

ഇ​തോ​ടെ​യാ​ണ്​ സ്​​കൂ​ൾ തീ​ർ​ത്തും അ​നാ​ഥ​മാ​യ​ത്. ആ​രു​മി​ല്ലാ​ത്ത​തി​നാ​ൽ വി​ര​മി​ക്കു​ന്ന​തി​ന്​ പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ ത​യാ​റാ​ക്കാ​ൻ ക​ഴി​യാ​തെ പ്യൂ​ണും ദു​രി​ത​ത്തി​ലാ​ണ്.തൊ​ട്ട​ടു​ത്ത ചേ​റൂ​ർ ജി.​യു.​പി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചാ​ണ് എ​ൽ.​പി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി​ര​മി​ച്ച​ത്. പ്യൂ​ണി​െൻറ ശ​മ്പ​ളം പാ​സാ​ക്കി​യെ​ടു​ക്കാ​ൻ പോ​ലും ഏ​റെ ബു​ദ്ധി​മു​ട്ടി​യ​താ​യി ജി.​യു.​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സൈ​ത​ല​വി പ​റ​യു​ന്നു.

പ്യൂ​ണിെൻറ പെ​ൻ​ഷ​ൻ രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​ൻ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല​യു​ള്ള​യാ​ൾ​ക്ക് ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്​​കൂ​ളി​െൻറ നി​ല​വി​ലെ സ്​​ഥി​തി​യി​ൽ ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ജ​ർ പ​ട്ടി​ക​യോ പ്ര​മോ​ഷ​ൻ ലി​സ്​​റ്റോ ത​യാ​റാ​ക്കാ​ൻ ആ​ളി​ല്ല. നാ​ലാം ക്ലാ​സ് ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്ക് ടി.​സി കൊ​ടു​ക്കാ​നും ആ​ളി​ല്ലാ​ത്ത സ്​​ഥി​തി​യാ​ണ്. വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ്​ സ്​​കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Peonteachersschool
News Summary - Peon also leaves a school without teachers
Next Story