പെൻഷൻ വിതരണം മേയ് നാലുമുതൽ എട്ടുവരെ; അക്കത്തിെൻറ അടിസ്ഥാനത്തിൽ ക്രമീകരണം
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പെൻഷൻ വിതരണത്തിന് മേയ് നാലുമുതൽ എട്ടുവ രെ ട്രഷറിയിൽ ക്രമീകരണം ഏർപ്പെടുത്തി. നാലിന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ പി.ടി. എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക് രണ്ടുമു തൽ വൈകീട്ട് നാലുവരെ ഒന്നിൽ അവസാനിക്കുന്ന പെൻഷൻകാർക്കും തുക നൽകും.
അഞ്ചിന് രാവിലെ രണ്ട്, ഉച്ചക്ക് മൂന്ന്, ആറിന് രാവിലെ നാല്, ഉച്ചക്ക് അഞ്ച്, ഏഴിന് രാവിലെ ആറ്, ഉച്ചക്ക് ഏഴ്, എട്ടിന് രാവിലെ എട്ട്, ഉച്ചക്ക് ഒമ്പത് എന്നിങ്ങനെയാണ് വിതരണം. ഒരു സമയം ട്രഷറി ക്യാഷ്/ ടെല്ലർ കൗണ്ടറുകൾക്കു സമീപം പരമാവധി അഞ്ച് പേരെയേ അനുവദിക്കൂ. വരിയിൽ ശാരീരിക അകലവും മുഖാവരണവും നിർബന്ധം. ട്രഷറിയിൽ പ്രവേശിക്കും മുമ്പ് കൈകൾ അണുവിമുക്തമാക്കണം.
ട്രഷറികളിൽ എത്താൻ കഴിയാത്തവർക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ഒപ്പിട്ട ചെക്കിനൊപ്പം സമർപ്പിച്ചാൽ തുക അക്കൗണ്ടിലേക്ക് നൽകും. അപേക്ഷ നൽകുന്ന പെൻഷൻകാർക്ക് അക്കൗണ്ടുകൾക്ക് ഓൺലൈൻ ട്രാൻസാക്ഷൻ സൗകര്യം ലഭ്യമാക്കാനും ക്രമീകരണമുണ്ടെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
