Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ട് മാസത്തെ ക്ഷേമപെൻഷൻ മാർച്ച് 27 മുതൽ വിതരണം ചെയ്യും
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രണ്ടു മാസത്തെ ക്ഷേമപെൻഷൻ മാർച്ച് 27 മുതൽ വിതരണം ചെയ് യാൻ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻെറ ഇനത്തിൽ 1069 കോടി രൂപയും വെൽഫയർ ബോർഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്.
സഹകരണ ബാങ്ക് മുഖേന പെൻഷൻ ലഭിക്കുന്നവർക്ക് വീടുകളിൽ പെൻഷൻ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡിൻെറ പശ്ചാത്തലത്തിലാണ് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വേഗത്തിൽ വിതരണം ചെയ്യുന്നത്. ബാക്കി തുക വിഷുവിന് മുമ്പ് വീട്ടിലെത്തിക്കാനാണ് പദ്ധതി തയാറാക്കുന്നത്. 45 ലക്ഷത്തോളം പേർക്കാണ് പെൻഷൻ തുക ലഭിക്കുക.
LATEST VIDEO
Next Story
