മരിച്ചവർക്കും പുനർവിവാഹിതർക്കും പെൻഷൻ; അനർഹരെ കണ്ടെത്താൻ വീണ്ടും ഉത്തരവ്
text_fieldsമഞ്ചേരി: സാമൂഹികസുരക്ഷ പെൻഷൻ കനത്ത ബാധ്യതയായതോടെ നിലവിലെ പട്ടികയിലുള്ള അനർഹരെ കണ്ടെത്തി പുറത്താക്കാൻ വീണ്ടും സർക്കാർ ഉത്തരവ്. വാർധക്യപെൻഷൻ വാങ്ങുന്നവരിൽ മരിച്ചവരും വിധവപെൻഷൻ വാങ്ങുന്നവരിൽ പുനർവിവാഹിതരുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കാനാണ് നിർദേശം. അനർഹർ പട്ടികയിലുണ്ടെന്നും ജില്ല സ്ക്വാഡുകളുടെ പരിശോധനയിൽ ഇക്കാര്യം കണ്ടെത്തിയതായും ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു. പെൻഷൻ തുകയുമായി സഹകരണസംഘം പ്രതിനിധി വീട്ടിലെത്തുമ്പോൾ ഗുണഭോക്താവ് മരിച്ചതായോ വിധവ പുനർവിവാഹിതയായതായോ അറിഞ്ഞാൽ സഹകരണസംഘം സെക്രട്ടറിയെയും തദ്ദേശസ്ഥാപന സെക്രട്ടറിയെയും അറിയിക്കണം.
സെക്രട്ടറിയാണ് പെൻഷൻ സസ്പെൻഡ് ചെയ്യേണ്ടത്. മരിച്ചതറിഞ്ഞിട്ടും പെൻഷൻ സസ്പെൻഡ് ചെയ്തില്ലെങ്കിൽ ഗൗരവമായി കാണും. വിവരങ്ങൾ മറച്ചുവെച്ച് ആശ്രിതർ പെൻഷൻ തുടർന്നും കൈപ്പറ്റിയാൽ നോട്ടീസയച്ച് തദ്ദേശസ്ഥാപന സെക്രട്ടറി പണം തിരിെക ഇൗടാക്കണമെന്നും ഉത്തരവിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
