അൽപം ആശ്വാസം, ഒരുമാസത്തെ പെൻഷൻ ഇന്ന് നൽകിയേക്കും
text_fieldsതിരുവനന്തപുരം: സർക്കാർ 60 കോടി ധനസഹായം അനുവദിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയിൽ ഒരുമാസത്തെ പെൻഷൻ വ്യാഴാഴ്ച വിതരണംചെയ്തേക്കും. വ്യാഴാഴ്ച രാവിലെ കെ.എസ്.ആർ.ടി.സിക്ക് ഫണ്ട് ലഭിക്കുമെന്നാണ് വിവരം. പെൻഷൻ കുടിശ്ശിക അഞ്ച് മാസമായ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി സർക്കാറിനോട് ചൊവ്വാഴ്ച ധനസഹായം തേടിയിരുന്നു. ഇതേ തുടർന്നാണ് നടപടി. കെ.എസ്.ആർ.ടി.സിക്കുള്ള ബജറ്റ് വിഹിതവും പദ്ധതി വിഹിതവുമെല്ലാം തീർന്ന സാഹചര്യത്തിൽ സാേങ്കതികത്വങ്ങൾ മറികടന്നാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഒരുമാസത്തെ പെൻഷൻ ലഭിക്കുമെങ്കിലും പ്രശ്നത്തിന് പൂർണമായ പരിഹാരംകാണാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പെൻഷൻകാരുടെ സംഘടനകൾ. 45 ദിവസമായി വിവിധ രീതിയിൽ സമരരംഗത്തുള്ള ഇവർ ഇൗമാസം 25ഒാടെ നിയമസഭ മാർച്ചടക്കം പ്രത്യക്ഷസമരത്തിനൊരുങ്ങുകയാണ്. ശേഷിക്കുന്ന നാല് മാസത്തെ പെൻഷെൻറ കാര്യത്തിൽ മാനേജ്െമേൻറാ സർക്കാറോ ഒന്നും വ്യക്തമാക്കിയിട്ടില്ല.
