പെൻഷൻ ഫണ്ട് ബോർഡിന് സർവകലാശാല രൂപവത്കൃതമായ വർഷം മുതൽ പ്രാബല്യം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളും പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യാനുള്ള ബോർഡ് രൂപവത്കരിക്കമ്പോൾ സർവകലാശാല രൂപവത്കൃതമായ വർഷം മുതൽ പ്രാബല്യം നൽകും.ഫണ്ട് പരിപാലിക്കാൻ ഫിനാൻസ് ഓഫിസർ, ഓഡിറ്റ് ജോയന്റ് ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ- ധനവകുപ്പ് പ്രതിനിധികൾ അടങ്ങിയ ബോർഡ് വരും.
മാസത്തിലൊരിക്കൽ യോഗം ചേർന്ന് വരവും ചെലവും അംഗീകരിക്കും. ഫണ്ടിലേക്ക് വരവ്/ചെലവ് ഇനങ്ങളിൽ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ എന്നിവ പെൻഷൻ ഫണ്ട് ബോർഡിന്റെ ശിപാർശ അടിസ്ഥാനത്തിൽ സർക്കാർ അനുമതിയോടെ സിൻഡിക്കേറ്റാണ് തീരുമാനിക്കുക. പെൻഷൻ ഫണ്ടിനായി പ്രത്യേക ടി.എസ്.ബി അക്കൗണ്ട് ട്രഷറിയിൽ ആരംഭിക്കണം. നിലവിലെ അക്കൗണ്ടുകളെല്ലാം നിർത്തലാക്കി പണം ഇതിലേക്ക് മാറ്റും. ഫണ്ടിലെ പണം സർക്കാർ അനുമതിയോടെ ഉയർന്ന പലിശ ലഭിക്കുന്ന ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിക്കാം.
പലിശ പെൻഷൻ ഫണ്ടിലേക്ക് വരവ് ചെയ്യണം. ഫണ്ടിൽ പണമില്ലെങ്കിൽ ബോർഡിന്റെ ശിപാർശയോടെ ധനസ്ഥാപനങ്ങളിൽനിന്ന് പലിശക്ക് കടമെടുത്ത് പെൻഷൻ നൽകാം. പലിശ ഫണ്ടിൽനിന്ന് നൽകും. പുതിയ സർവകലാശാലകൾ വന്നതോടെ വരുമാനത്തിൽ വന്ന കുറവും ജീവനക്കാരുടെ എണ്ണം വർധിച്ചതും സർവകലാശാലകൾക്ക് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ 15 ശതമാനം വിഹിതം ഫണ്ടിലേക്ക് അടയ്ക്കുക വെല്ലുവിളിയാകും. വരുമാനം വർധിപ്പിക്കാൻ വിവിധ ഫീസുകൾ വർധിപ്പിക്കേണ്ടി വരുമെന്ന് ജീവനക്കാർ പറയുന്നു.
പരിഷ്കരിച്ച പെൻഷൻപോലും തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പരാതി. ലോക്കൽ ഫണ്ട് ഓഡിറ്റ്, നിയമവകുപ്പ്, സർവകലാശാല രജിസ്ട്രാർമാർ എന്നിവരുടെ യോഗം ധന അഡീഷനൽ ചീഫ് സെക്രട്ടറി വിളിച്ചതിന് പിന്നാലെയാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
