കേന്ദ്ര– സംസ്ഥാന പെൻഷൻകാർ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തൽ
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാർ പെൻഷൻ-കുടുംബ പെൻഷൻകാരും മറ്റ് സംസ്ഥാന സർക്കാറുകളുടെ പെൻഷൻകാരും കേരളത്തിൽ പാവപ്പെട്ടവർക്ക് നൽകുന്ന സാമൂഹികസുരക്ഷാ പെൻഷൻ അനർഹമായി വാങ്ങുന്നതായി കണ്ടെത്തി. ഇവരെ പെൻഷൻ ഗുണഭോക്തൃപട്ടികയിൽനിന്ന് അടിയന്തരമായി നീക്കണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് ധനവകുപ്പ് നിർദേശം നൽകി. കേരള സർക്കാർ പെൻഷൻ വാങ്ങുന്നവർ നേരേത്ത ഇപ്രകാരം സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്നത് കണ്ടെത്തിയിരുന്നു. കൈപ്പറ്റിയ തുക ഇവരിൽനിന്ന് ഇൗടാക്കാനും സർക്കാർ നിർദേശിച്ചിരുന്നു.
ഇതിന് പിന്നാെലയാണ് കേന്ദ്ര പെൻഷൻകാർ, മറ്റ് സംസ്ഥാന പെൻഷൻകാർ, ഇവിടങ്ങളിലെ കുടുംബ പെൻഷൻകാർ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള പെൻഷൻകാർ എന്നിവരും അനർഹമായി കുടുംബ പെൻഷൻ വാങ്ങുന്നതായി പരാതി വന്നത്. ഇത്തരക്കാർ സാമൂഹിക പെൻഷൻ വാങ്ങുന്നില്ലെന്ന് തദ്ദേശ സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്നും ധനവകുപ്പിെൻറ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
