പെൻഷൻ പ്രായം; വാർത്ത അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: പെൻഷൻ പ്രായം 58 ആക്കാൻ ധനവകുപ്പ് ശിപാർശ ചെയ്തുവെന്ന തരത്തിൽ പ്രമുഖ പത്രത്തിൽ വന്ന വാർത്ത നിഷേധിച്ച് ധനമന്ത്രി തോമസ് ഐസക്. ഇത്തരത്തിലൊരു ഫയലോ നിർദേശമോ ധനവകുപ്പിനു മുന്നിലില്ല. വായനക്കാരെ സംഭ്രമിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുൻനിർത്തി പ്രമുഖ പത്രത്തിന് ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിക്കാൻ കഴിയുമോയെന്ന് ഐസക് ഫേസബുക്കിലൂടെ ചോദിച്ചു.
വകുപ്പുതല ശിപാർശയിൽ അഭിപ്രായം രേഖപ്പെടുത്താതെ മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി എന്നാണ് പത്രം ആധികാരികമായി പ്രസ്താവിച്ചിരിക്കുന്നത്. ദയവായി ആ ഫയൽ നമ്പർ അവർ പ്രസിദ്ധീകരിക്കണം. ഇത്തരം വാർത്തകൾ നൽകുന്നതിനു മുമ്പ് തന്‍റെ ഓഫീസുമായി ഒന്നു ബന്ധപ്പെടാനുള്ള മാന്യത ലേഖകനു കാണിക്കാമായിരുന്നു. സത്യസന്ധമായ വിവരങ്ങൾ നൽകാൻ സന്തോഷമേയുള്ളൂ. അങ്ങനെ തന്നെയാണ് നേരത്തെയും ഇടപെട്ടിട്ടുള്ളത്. എന്നാൽ, ഇതു വളരെ മോശമായിപ്പോയി. ഒന്നുകിൽ ഫയൽ നമ്പർ സഹിതം പ്രസിദ്ധീകരിച്ച് വാർത്ത ശരിയെന്നു തെളിയിക്കണം. അല്ലെങ്കിൽ വാർത്ത പിൻവലിക്കാനുള്ള മാന്യത കാണിക്കണമെന്നും തോമസ് ഐസക് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
