ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനും അവകാശം വേണം –ഗ്രേസി
text_fieldsഅഞ്ചു വർഷത്തിലൊരിക്കൽ ജനപ്രതിനിധികളെ തെരഞ്ഞെടുത്തയക്കുംപോലെ, അവർ പിടിപ്പുകേ ട് കാണിക്കുേമ്പാൾ തിരിച്ചിറക്കാനുള്ള അവകാശവും ജനത്തിനു വേണം. ഇത്തരമൊരു സ്വപ്നമാ ണ് ഞാൻ കാണുന്നത്. പലരെയും തെരഞ്ഞെടുത്തയക്കുന്നു എന്നല്ലാതെ അവർ പലരിൽനിന്നും സാധാ രണക്കാർക്ക് ഗുണമൊന്നും കിട്ടുന്നില്ല. മറിച്ച്, ദ്രോഹമേറെയുണ്ട് താനും. ജനപ്രതിനിധി യെന്ന പേരു മാത്രമേയുള്ളൂ. അവർ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ല, പരിഗണിക്കുന്നുമില്ല.
ഭരണകൂടം ഒരു വലിയ കൂടംകൊണ്ട് ജനങ്ങളുടെ തലക്കടിക്കുകയാണ്. അധികാരം പലപ്പോഴും മർദനോപാധിയാവുന്നു. തെരഞ്ഞെടുപ്പെന്നാൽ എന്നെ സംബന്ധിച്ചിടത്തോളം പണ്ടാരോ പറഞ്ഞതുപോലെ അഞ്ചു വർഷം കൂടുമ്പോൾ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റുന്ന പ്രക്രിയ മാത്രമാണ്. ഇങ്ങനെയൊക്കെയായതുകൊണ്ടുതന്നെ എനിക്കൊരിക്കലും ആത്മാർഥമായി വോട്ടുചെയ്യാൻ തോന്നിയിട്ടില്ല. മടിച്ചുമടിച്ചാണ് വോട്ടെടുപ്പിനു പോവാറുള്ളത്, അതും വൈകുന്നേരം എല്ലാരും വോട്ടു ചെയ്ത് കഴിയാൻ നേരത്ത്.
67 വയസ്സിനിടക്ക് വിരലിലെണ്ണാവുന്ന തവണ മാത്രമേ വോട്ടു ചെയ്തിട്ടുള്ളൂ. അതുതന്നെ സ്നേഹബന്ധങ്ങളുടെ പുറത്തു മാത്രം. വേണ്ടപ്പെട്ടവർ നിർബന്ധിച്ചാൽ മാത്രം. ഒരിക്കലും പാർട്ടിയുടെ അടിസ്ഥാനത്തിൽ വോട്ടു ചെയ്തിട്ടില്ല. വ്യക്തിപരമായി കുറെക്കൂടി ഭേദമെന്നു തോന്നുന്നയാൾക്കേ ഞാൻ വോട്ടു ചെയ്യാറുള്ളൂ. കാര്യമിങ്ങനെ ആണേലും ഇത്തവണ വോട്ടു ചെയ്യണമെന്നാണ് തീരുമാനം. കാരണം മറ്റൊന്നുമല്ല, കേന്ദ്രത്തിൽ ബി.ജെ.പിയെ താഴെയിറക്കണം. അതിനായി എെൻറ ഒരു വോട്ടെങ്കിലും പ്രയോജനപ്പെടുമെങ്കിൽ ആയിക്കോട്ടെ എന്നാണ് നിലപാട്.
ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവും ഭരണരീതിയും ഈ രാജ്യത്തിന് ഒട്ടും ഗുണപരമല്ല. ഒട്ടേറെ അവകാശവാദങ്ങളുമായി വന്ന അവർ ചെയ്തത് എന്താണെന്ന് നാം അഞ്ചുവർഷംകൊണ്ട് അനുഭവിച്ചറിഞ്ഞു. കോർപറേറ്റുകൾക്കുവേണ്ടിയായിരുന്നു ഭരണം. കോൺഗ്രസ് വന്നാലും കോർപറേറ്റുകൾക്കായിരിക്കും ഗുണമെന്നറിയാം. എന്നാലും ബി.ജെ.പി അധികാരത്തിൽ നിന്നിറങ്ങാതെ നിവൃത്തിയില്ല.
തയാറാക്കിയത്:
നഹീമ പൂന്തോട്ടത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
