ഹെൽമറ്റ് ഇല്ലാത്തതിന് പിഴത്തുക എസ്.െഎയുടെ അക്കൗണ്ടിൽ
text_fieldsഅമ്പലപ്പുഴ: ഗൂഗ്ൾ പേവഴി ഗ്രേഡ് എസ്.ഐ പിഴത്തുക ഈടാക്കി. അമ്പലപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്കെതിരെ അന്വേഷണം. വണ്ടാനം സ്വദേശി ഷമീറിൽനിന്നാണ് എസ്.ഐ 500 രൂപ ഗൂഗ്ൾ പേവഴി ഈടാക്കിയത്. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് ഷമീറിനെ പൊലീസ് പിടികൂടിയത്.
പിഴയായ 500 രൂപ കൈവശമില്ലെന്ന് ഷമീർ പറഞ്ഞേപ്പാൾ തെൻറ അക്കൗണ്ടിലേക്ക് ഗൂഗ്ൾ പേവഴി അയച്ചാൽ മതിയെന്ന് എസ്.ഐ പറഞ്ഞു. ഗൂഗ്ൾ പേവഴി പണമടച്ചെങ്കിലും രസീത് ലഭിക്കാതെ വന്നതിനെത്തുടർന്ന് ഷമീർ ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തറിയിക്കുകയായിരുന്നു.
ഇതിനുശേഷം രഹസ്യാന്വേഷണ വിഭാഗം അന്വേഷണവും ആരംഭിച്ചു. സംഭവം വിവാദമായതോടെ ഡിവൈ.എസ്.പി ഷമീറിൽനിന്ന് മൊഴിയും രേഖപ്പെടുത്തി.

