സെക്രട്ടേറിയറ്റില്‍ പെന്‍ഡൗണ്‍ സമരം; ഹാജര്‍ പരിശോധന നീക്കം പാളി
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) നടപ്പാക്കുന്നതിനെതിരെ യു.ഡി.എഫ് അനുകൂല സര്‍വിസ് സംഘടനകള്‍ പെന്‍ഡൗണ്‍ സമരം ആരംഭിച്ചു. പ്രശ്നപരിഹാരം ഉണ്ടാകുന്നതുവരെയാണ് സമരം. ഉച്ചവരെ ഫയല്‍ നോക്കില്ളെന്നാണ് സമരക്കാരുടെ നിലപാട്. അതേസമയം, സമരം തുടരവെ ഹാജര്‍നില പരിശോധിക്കാനുള്ള സര്‍ക്കാര്‍നീക്കം പാളി. ഒപ്പിട്ട് സമരത്തിന് പോകുന്നവരെ കണ്ടത്തെി നടപടിയെടുക്കാനായിരുന്നു ശ്രമം. എന്നാല്‍, ഒപ്പിട്ടവര്‍ ഓഫിസില്‍ നിന്ന് പോകുന്നെന്ന് കണ്ടത്തൊന്‍ സെക്രട്ടറിമാര്‍ക്ക് കഴിഞ്ഞില്ല. സമരക്കാര്‍ ഓഫിസ് പരിസരത്തുതന്നെ ഉള്ളതിനാല്‍ മുങ്ങുന്നെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒപ്പിട്ട് മുങ്ങുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സെക്ഷനില്‍ നിന്ന് ലഭിച്ചിട്ടുമില്ല. ഇത്തരക്കാര്‍ അനധികൃത ആബ്സന്‍റാണെന്ന് കണക്കാക്കി ശമ്പളം പിടിക്കാനായിരുന്നു തീരുമാനം.
ഈ സാഹചര്യത്തില്‍ ജോലിക്കത്തെിയശേഷം നിശ്ചിതസമയത്തില്‍ കൂടുതല്‍ സീറ്റിലില്ലാത്തവരെ നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറി സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. മുങ്ങുന്ന ജീവനക്കാരെ കണ്ടത്തെി വകുപ്പ് സെക്രട്ടറിമാര്‍ പൊതുഭരണസെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. കെ.എ.എസ് രൂപവത്കരണനീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇതിന് കരടുചട്ടം ആയിക്കഴിഞ്ഞു. ഇത് സര്‍വിസ് സംഘടനകളുമായി ചര്‍ച്ച നടത്തും. അതിനുശേഷമാകും അംഗീകരിക്കുക. പി.എസ്.സി അംഗീകാരവും ആവശ്യമാണ്.
ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നത് സെക്രട്ടേറിയറ്റിലെ ഫയല്‍നീക്കത്തെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന സെക്രട്ടറിതല യോഗം ഇക്കാര്യം വിലയിരുത്തി. പല വകുപ്പുകളിലും ഫയല്‍ നീക്കം മന്ദഗതിയിലായി. നോര്‍ക്ക, റവന്യൂ, ധനം, ഫിഷറീസ്, സാംസ്കാരികം, പാര്‍ലമെന്‍ററികാര്യം പോലെയുള്ള വകുപ്പുകളില്‍ ഫയലുകള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഫയല്‍നീക്കം വേഗത്തിലാക്കാന്‍ ലക്ഷ്യമിടുന്ന ഇ-ഓഫിസ് സംവിധാനം ഏപ്രിലോടെ സെക്രട്ടേറിയറ്റില്‍ പൂര്‍ണമായി നടപ്പാക്കാന്‍ തീരുമാനിച്ചു. ഓരോ ജീവനക്കാരനും എത്ര ഫയലുകര്‍ പരിശോധിച്ചെന്ന് മേലധികാരിക്ക് അറിയാനാകും. ഓരോ ജീവനക്കാരനും എത്രസമയം ഫയല്‍ കൈയില്‍വെച്ചിരിക്കുന്നുവെന്നതടക്കം തിരിച്ചറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
