പൊമ്പിളൈ ഒരുമൈ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക്
text_fieldsമൂന്നാർ: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ വൈദ്യുതി മന്ത്രി എം.എം. മണി മാപ്പുപറഞ്ഞ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മൂന്നാർ ടൗണിൽ പൊമ്പിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്. ആം ആദ്മി പാർട്ടി സംസ്ഥാന ജനറൽ കൺവീനർ സി.ആർ. നീലകണ്ഠൻ നിരാഹാരത്തിൽനിന്ന് പിന്മാറി. നിരാഹാരമനുഷ്ഠിക്കുന്ന പൊമ്പിളൈ ഒരുമൈ ജനറൽ സെക്രട്ടറി രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു.
വിവാദ പ്രസംഗത്തിൽ രണ്ടുതവണ ഖേദപ്രകടനം നടത്തിയെങ്കിലും മണി മൂന്നാറിൽ നേരിട്ടെത്തി തൊഴിലാളികളുടെ കാലുപിടിച്ച് മാപ്പുപറഞ്ഞ് മന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിൽ പൊമ്പിളൈ ഒരുമൈ ഉറച്ചുനിൽക്കുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരം നടത്തിവന്ന സി.ആർ. നീലകണ്ഠനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് വ്യാഴാഴ്ച രാത്രി ഒമ്പേതാടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിരാഹാരം അവസാനിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് ആം ആദ്മി പാർട്ടി വനിത വിഭാഗം നേതാവ് റാണി ആേൻറാ സമരപ്പന്തലിൽ നിരാഹാരം ഇരിക്കാൻ ശ്രമിച്ചത് പ്രശ്നങ്ങൾക്ക് കാരണമായി.
പൊമ്പിളൈ ഒരുൈമ ആരംഭിച്ച നിരാഹാര സമരത്തെ പിന്തുണച്ചാൽ മതിയെന്നും ആം ആദ്മി പ്രവർത്തകർ നിരാഹാരം അനുഷ്ഠിക്കേണ്ടതില്ലെന്നുമായിരുന്നു ഗോമതിയുടെ നിലപാട്. സമരത്തിെൻറ പേരിൽ ദ്യശ്യമാധ്യമങ്ങളിലടക്കം ആം ആദ്മി പ്രവർത്തകർ ശ്രദ്ധാകേന്ദ്രമായതാണ് ഗോമതി ഇത്തരമൊരു നിലപാടെടുക്കാൻ കാരണമെന്ന് പറയപ്പെടുന്നു. ഇതിനിടെ, വ്യഴാഴ്ച രാത്രി 10.30ഒാടെ സി.പി.എമ്മിെൻറ പിന്തുണയോടെ ഉടമ പന്തൽ പൊളിക്കാൻ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി.
വെള്ളിയാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യം നേരിട്ട പൊമ്പിളൈ ഒരുൈമ സെക്രട്ടറി രാജേശ്വരിയെ പൊലീസിെൻറ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റാൻ മെഡിക്കൽ സംഘം ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. സമരത്തിന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വെള്ളിയാഴ്ച മൂന്നാറിലെ സമരപ്പന്തലിലെത്തി. കോൺഗ്രസ് നേതാക്കളായ ലതിക സുഭാഷ്, ബിന്ദു കൃഷ്ണ, ദീപ്തി മേരി വർഗീസ്, ഫാത്തിമ രോഷ്ന എന്നിവർ പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കൊപ്പം സമരപ്പന്തലിൽ കുത്തിയിരുന്നു.
ശോഭ സുരേന്ദ്രൻ മേനകയെ കണ്ടു
മൂന്നാറിൽ പൊമ്പിളൈ ഒരുമൈ സമരത്തിന് ബി.ജെ.പി ദേശീയ നേതൃത്വത്തിെൻറ സഹകരണത്തിന് നീക്കം. മൂന്നാറിലെ വനിതകളുടെ സമരത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയെ കണ്ടു. മൂന്നാറിലെ സമരത്തിൽ പെങ്കടുത്ത് െഎക്യദാർഢ്യം പ്രകടിപ്പിച്ചശേഷമാണ് ഡൽഹിയിലെത്തി ശോഭ മേനകയെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
