Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗോ​മ​തി സം​ഘ​ട​ന​യി​ൽ...

ഗോ​മ​തി സം​ഘ​ട​ന​യി​ൽ ചേ​ർ​ന്നി​ട്ടി​ല്ലെ​ന്ന് പെ​മ്പി​​ളൈ ഒ​രു​മൈ നേ​തൃ​ത്വം

text_fields
bookmark_border
ഗോ​മ​തി സം​ഘ​ട​ന​യി​ൽ ചേ​ർ​ന്നി​ട്ടി​ല്ലെ​ന്ന് പെ​മ്പി​​ളൈ ഒ​രു​മൈ നേ​തൃ​ത്വം
cancel

മൂന്നാർ: സി.െഎ.ടി.യുവിൽനിന്ന് രാജിവെച്ച് പെമ്പിൈള ഒരുമയിൽ ചേർന്നെന്ന ഗോമതി അഗസ്റ്റി​​െൻറ അവകാശവാദം അടിസ്ഥാനരഹിതമെന്ന് സംഘടനാ നേതൃത്വം. ഗോമതി സംഘടനയിൽ ചേർന്നെന്ന വിവരം മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞതെന്നും ഇക്കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പ്രസിഡൻറ് ലിസി സണ്ണി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

തൊഴിലാളികളുടെ വോട്ടുവാങ്ങിയാണ് ഗോമതി വിജയിച്ചത്. എന്നിട്ടും സി.പി.എമ്മിനൊപ്പം കൂടുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ഗോമതി മുമ്പ് രണ്ടുതവണ മത്സരിച്ചപ്പോഴും പരാജയപ്പെട്ടതാണ്. കൂറുമാറി പ്രവർത്തിക്കുന്നത് ഗോമതി പതിവാക്കിയതാണ്. ആദ്യം എ.ഐ.എ.ഡി.എം.കെയിലേക്കുപോയ അവർ പിന്നീട് സി.പി.എമ്മിൽ ചേർന്നു. പെമ്പിളൈ ഒരുമക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഗോമതി തെളിയിക്കണം. അവർ വീണ്ടും സംഘടനയിലേക്ക് വരണമോ എന്ന് തൊഴിലാളികളാണ് തീരുമാനിക്കേണ്ടത്.

മൂന്നാറിലെ കൈേയറ്റ വിവാദത്തിലേക്ക് തൊഴിലാളികളെ വലിച്ചിഴക്കരുത്. ഒരു തൊഴിലാളിപോലും സർക്കാർ ഭൂമി കൈേയറി കെട്ടിടം പണിതിട്ടില്ല. വൻകിട കൈേയറ്റങ്ങൾക്കെതിരെ നടപടിവേണം. തോട്ടം തൊഴിലാളികൾക്ക് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം സബ് കലക്ടർക്കും എസ്. രാജേന്ദ്രൻ എം.എൽ.എക്കും നിവേദനം നൽകിയിട്ടുണ്ടെന്നും ലിസി സണ്ണി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഈശ്വരമൂർത്തി, സ്റ്റെല്ല മേരി, ദേവിയമ്മ പാണ്ടി, സുബ്രഹ്മണ്യൻ എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pembillai Orumai
News Summary - Pembillai Orumai leader Gomathy Augustine
Next Story